73 വയസിൽ ഒരു സ്ത്രീ വിവാഹമോചനം നേടിയതാണ് ചൈനയിലെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. എൽജിബിടി കമ്മ്യൂണിറ്റിയിൽ പെട്ട അവരുടെ കൊച്ചുമകളാണ് വിവാഹമോചനം നേടാൻ പ്രേരിപ്പിച്ചത് എന്നതാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ക്രിസ് എന്ന 20 -കാരിയാണ് താൻ തന്റെ മുത്തശ്ശിക്കൊപ്പം വിവാഹമോചനത്തിന് അപേക്ഷിക്കാൻ പോയത്.
ALSO READ: കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രിമാര്‍
പതിറ്റാണ്ടുകളായി മുത്തശ്ശനും മുത്തശ്ശിയും സന്തോഷകരമല്ലാത്ത ദാമ്പത്യത്തിലൂടെയാണ് കടന്നു പോകുന്നത്. എൽജിബിടി കമ്മ്യൂണിറ്റിയിൽ പെടുന്ന ഫെമിനിസ്റ്റ് കൂടിയായ ക്രിസ് തന്റെ മുത്തശ്ശി കരുത്തയായ ഒരു സ്ത്രീയാണ് എന്നു പറയുന്നു. അടുത്തിടെയാണ് മുത്തശ്ശൻ തന്നെ ചതിക്കുന്നതായി മുത്തശ്ശി തിരിച്ചറിഞ്ഞത്. അത് ഈ പ്രായത്തിലും വിവാഹമോചനം നേടാൻ മുത്തശ്ശിയെ പ്രേരിപ്പിച്ചു എന്നാണ് ക്രിസ് പറയുന്നത്. മുത്തശ്ശിയുടെ വിവാഹമോചനം നേടാനുള്ള തീരുമാനത്തെ പിന്തുണച്ച ഒരേയൊരാൾ താൻ മാത്രമാണ് എന്നും ക്രിസ് വെളിപ്പെടുത്തി.
വിവാഹമോചനത്തിന് അപേക്ഷിക്കണമെങ്കിൽ ചില രേഖകളെല്ലാം മകളുടെ വീട്ടിലായിരുന്നു. അവരെ അതെടുക്കാൻ അവരുടെ മകളുടെ ഭർത്താവ് പോലും സമ്മതിച്ചില്ല. എന്നാൽ, കൊച്ചുമകളായ ക്രിസ് ആണ് ഇക്കാര്യത്തിൽ സഹായിച്ചത്. കുറച്ച് മാത്രം വിദ്യാഭ്യാസമുള്ള അവര്‍ ആരേയും ആശ്രയിക്കാതെ എലക്ട്രീഷ്യനായി ജോലി നോക്കിയാണ് ജീവിച്ചത്. തനിക്ക് വലിയ പ്രചോദനമായ സ്ത്രീയാണ് തന്റെ മുത്തശ്ശി . വിവാഹജീവിതത്തിൽ ദുരിതമനുഭവിക്കുന്ന മറ്റുള്ളവർക്കും ഈ വിവാഹമോചനം പ്രചോദനമായിത്തീരട്ടെ എന്നാണ് ക്രിസ്സിന്റെ ആഗ്രഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here