ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത, ചൈനയുടെ ആവനാഴിയില്‍ പുതിയ അസ്ത്രമൊരുങ്ങുന്നതായി യുഎസ്  ഇന്‌റലിജന്‍സ്

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ ക‍ഴിയുന്ന ഹൈ ആല്‍റ്റിറ്റ്യൂഡ് സ്‌പൈ ഡ്രോണുകള്‍ ചൈനീസ് ആര്‍മി നിര്‍മ്മിച്ചതായി  ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. നാഷണല്‍ ജിയോസ്പാഷ്യല്‍ ഇന്‌റലിജന്‍സ് ഏജന്‍സിയുടെ രഹസ്യരേഖയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഷാങ്ഹായില്‍ നിന്ന് ഏകദേശം 560 കിലോമീറ്റര്‍ ഉള്ളില്‍ കിഴക്കന്‍ ചൈനയിലെ ഒരു എയര്‍ ബേസില്‍ രണ്ട്  ഡബ്ല്യു സെഡ്-8 (WZ-8) റോക്കറ്റ് പ്രൊപ്പല്‍ഡ് രഹസ്യാന്വേഷണ ഡ്രോണുകളുടെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍  ചോര്‍ന്ന രഹസ്യ രേഖയില്‍ ഉണ്ടെന്നാണ് വാര്‍ത്ത.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തങ്ങളുടെ ആദ്യത്തെ ആളില്ലാ വിമാന യൂണിറ്റ് തായ്വാനില്‍ ചൈനയുടെ ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന് കീഴിലുള്ള ബേസില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് യുഎസ് വിലയിരുത്തലെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞയാഴ്ച അറസ്റ്റിലായ മസാച്യുസെറ്റ്സ് എയര്‍ നാഷണല്‍ ഗാര്‍ഡിലെ അംഗമായ ജാക്ക് ഡഗ്ലസ് ടെയ്സെയ്റ ക്ലാസിഫൈഡ് ഫയലുകളുടെ ഒരു കൂട്ടം ചിത്രങ്ങ‍ള്‍ ഡിസ്‌കോര്‍ഡ് മെസേജിംഗ് ആപ്പില്‍ പോസ്റ്റ് ചെയ്തിരിന്നു.  ഇതില്‍ നിന്നാണ് പ്രോഗ്രാമിന്റെ വിലയിരുത്തല്‍ ലഭിച്ചതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നത്.രഹസ്യ രേഖകള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തിയതിന് പേരില്‍  21 കാരനായ ജാക്ക് ഡഗ്ലസ് ടെയ്സെയ്റയെ എഫ്ബിഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News