പതിനെട്ട് വയസ്സുവരെയുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ചൈന.ചൈനയിലെ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്. കുട്ടികളില്‍ ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. 18 വയസ്സുവരെയുള്ളവര്‍ക്ക് ഈ സമയത്ത് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. സെപ്റ്റംബര്‍ രണ്ടു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.
Also Read: മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങിൽ പങ്കെടുത്ത് എം എ യൂസഫലി
മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചു. 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂര്‍വരെയാണ്. എന്നാല്‍, ഈ സമയപരിധിയില്‍ മാറ്റംവരുത്താന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here