യുവാവിൻ്റെ കോപം കൈവിട്ടു: ചൈനയിലെ സൂപ്പർ മാർക്കറ്റിൽ  കത്തിക്കുത്തിൽ മൂന്ന് മരണം

CHINA

ചൈനയിലെ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷാങ്ഹായിലാണ് സംഭവം. പണമിടപാടിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള കോപം മൂലമാണ് മുപ്പത്തിയേഴുകാരൻ ആക്രമണം നടത്തിയത്. സംഭവത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കുണ്ട്.

ALSO READ; ലെബനനിലെ ഇസ്രയേൽ ആക്രമണം: ജാഗ്രതാ നിർദ്ദേശവുമായി യുഎൻ

തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. നഗരത്തിലെ വാൾമാർട്ട് സൂപ്പർമാർക്കറ്റിലായിരുന്നു ആക്രമണം.ആക്രമണത്തിന്റെ വിവരം ലഭിച്ചതിന് പിന്നലെ നടത്തിയ അന്വേഷണത്തിൽ പ്രതി ലിന്നിനെ പൊലീസ് പിടികൂടി. വ്യക്തിപരമായി ഇയാൾ ചില സാമ്പത്തികപരമായ ഇടപാടുകൾ മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ഇതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ALSO READ; നേപ്പാളിൽ പ്രളയദുരിതം: മരണം 217 ആയി

പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരെയുടെയും പരിക്ക് ഗുരുതരം അല്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News