ഇലോൺ മസ്‌കിന്റെ ഹൈപ്പർലൂപ്പ് എന്ന സ്വപ്നം 2035-ഓടെ യാഥാർത്ഥ്യമാക്കാൻ ചൈന. മണിക്കൂറിൽ 1000 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രെയിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. ഇതോടെ അതിവേഗ ട്രെയിനുകളുടെ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ചൈന.
ഷാങ്ഹായിക്കും ഹാൻഷുവിനുമിടയിൽ അതിവേഗ ഹൈപ്പർലൂപ്പ് ലൈൻ വികസിപ്പിക്കാനാണ് ചൈനയുടെ പദ്ധതി. ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ ഹൈപ്പർലൂപ്പാണ് ചൈനയിലും യാഥാർഥ്യമാകുന്നത്.
വാക്വം ടണലിലൂടെ പോഡുകളുടെ സഹായത്തോടെ ആളുകളും,ചരക്കുകളും എത്തിക്കുന്ന പദ്ധതിയാണ് ഹൈപ്പർലൂപ്പ്. 2013ലാണ് മസ്ക് പദ്ധതി മുന്നോട്ടുവെച്ചത്. ചൈനയിൽ ആരംഭിക്കുന്ന ഹൈപ്പർലൂപ്പിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ തുടങ്ങിയെന്നാണ് വിവരം.
ബീജിങ്-ഷിജിയാസുങ്, ഹാൻൻഷു-ഷെൻസൻ തുടങ്ങി നിരവധി നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈപ്പർലൂപ്പ് ലൈനുകൾ ആരംഭിക്കാൻ ചൈനക്ക് പദ്ധതിയുണ്ട്. നിലവിൽ ഷാങ്ഹായിക്കും ഹാൻഷുവിനുമിടയിൽ റോഡിലൂടെ സഞ്ചരിക്കാൻ ഏകദേശം രണ്ട് മണിക്കൂറിലേറെ സമയം വേണ്ടി വരും. ഹൈപ്പർലൂപ്പ് എത്തുന്നതോടെ യാത്രാസമയം 15 മിനിറ്റായി ചുരുങ്ങും എന്നുള്ളതാണ് പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here