ട്രെയിനുകള്‍ വിമാനവേഗതയില്‍ പായും, പരീക്ഷണം വിജയിച്ചെന്ന് ചൈന

ട്രെയിനുകള്‍ വിമാനവേഗതയില്‍ സഞ്ചരിക്കുന്ന ദിവസങ്ങള്‍ യാഥാര്‍മാകാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടാണ് ചൈനയില്‍ നിന്നും വരുന്നത്. ദ ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ അവരുടെ മാഗ്നറ്റികലി ലെവിറ്റേറ്റഡ് അഥവാ മാഗ്ലേവ് ട്രെയിന്‍ അതിന്റെ പഴയ റെക്കാര്‍ഡ് തിരുത്തിയെന്നാണ് അവകാശപ്പെടുന്നത്. ഒരു മണിക്കൂറില്‍ 623 കിലോമീറ്റര്‍ അതായത് 387 മൈല്‍ ഒരു മണിക്കൂറില്‍ എന്ന റെക്കോര്‍ഡ്, രണ്ടുകിലോമീറ്റര്‍ നീളമുള്ള വാക്വം ട്യൂബില്‍ നടത്തിയ പരീക്ഷണത്തില്‍ മറികടന്നെന്ന് അവര്‍ പറയുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നത് നിലവില്‍ എത്ര വേഗതയാണ് ട്രെയിന്‍ കൈവരിച്ചതെന്ന് കാര്യം പുറത്തുവിട്ടിട്ടില്ലെന്നാണ്. അവസാനം നടത്തിയ പരീക്ഷണത്തില്‍ വലിയൊരു നാഴികകല്ല് പിന്നിട്ടെന്നാണ് ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നത്. ഇതാദ്യമായാണ് അള്‍ട്രാ ഫാസ്റ്റ് ഹയര്‍ലൂപ്പ് ട്രെയിന്‍ അതിന്റെ സ്ഥിരതയുടെ വേഗത കൈവരിച്ചതെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ: കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച ചർച്ച; ‘അനുകൂല മറുപടി ലഭിച്ചില്ല’: മന്ത്രി കെ എൻ ബാലഗോപാൽ

അതായത് വിമാനത്തിനൊപ്പം വേഗതയുള്ള ട്രെയിന്‍ ചൈനയ്ക്ക് ഉടന്‍ സ്വന്തമാകുമെന്നാണ് വ്യക്തമാക്കുന്നതെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നു. ട്രാക്കിനുമുകളില്‍ പൊങ്ങിയ നിലയില്‍ വന്‍വേഗതയില്‍ ട്രെയിനെ മുന്നോട്ട് നയിക്കാന്‍ കാന്തീക ശക്തി ഉപയോഗിക്കുന്ന മാഗ്ലേവ് ടെക്‌നോളജിയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ പ്രത്യേകമായി രൂപകല്‍പന ചെയ്ത ലോ വാക്വം ടൂബിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. ഈ ഹൈ-സ്പീഡ് ഫ്‌ളയര്‍ പ്രോജക്റ്റ് എയ്റോസ്പേസിനെയും ടെറസ്ട്രിയല്‍ റെയില്‍ ഗതാഗത സാങ്കേതികവിദ്യകളെയും സമന്വയിപ്പിക്കുന്നു. മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗതയെന്ന ലക്ഷ്യം കൈവരിച്ചാല്‍ അത് വാണിജ്യ വ്യോമയാന വേഗതയെ മറികടക്കും.

ALSO READ:  ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ നഗരങ്ങളില്‍ ഹ്യുണ്ടായിയുടെ വക 11 ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

റെക്കോര്‍ഡ് വേഗത കൈവരിക്കുന്നതിനൊപ്പം അതിനൂതന സാങ്കേതിക വിദ്യകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വരെ വേ?ഗതയാര്‍ജിച്ച് വിമാന വേഗതയെ മറികടക്കാനാണ് ശ്രമം. വളരെ രഹസ്യമായിട്ടാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് പദ്ധതിയുടെ ചീഫ് ഡിസൈനര്‍ മാവോ കൈ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News