രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ശാസ്ത്രജ്ഞന്മാര്‍ മനുഷ്യരില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന ബങ്കറുകള്‍ ചൈനീസ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
നോര്‍ത്ത് ഈസ്റ്റ് ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ അന്‍ഡ നഗരത്തിനടുത്താണ് മനുഷ്യരെ ക്രൂര പീഡനത്തിനിരയാക്കിയ ബങ്കറുകള്‍ കണ്ടെത്തിയത്.
ജാപ്പനീസ് ആര്‍മിയുടെ കുപ്രസിദ്ധമായ യൂണിറ്റ് 731 ആണ് ഈ ബങ്കറുകള്‍ ഉപയോഗിച്ചിരുന്നത്.
1935നും 45നും ഇടയില്‍ വൈറസുകളെ ഉപയോഗിച്ച് യുദ്ധത്തിനായ് പരീക്ഷണങ്ങള്‍ ഇവിടെ നടത്തിയിരുന്നു.
തടവുകാരുടെ ശരീരത്തിലേക്ക് അപകടകാരികളായ വൈറസുകളെ കുത്തിവെച്ച് ജൈവാധുയങ്ങള്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ ആണ് ഇവിടെ നടന്നിരുന്നത്. 1941 പണിത ഈ ബങ്കര്‍ അന്നത്തെ മികച്ച സജ്ജീകരണങ്ങള്‍ ഉള്ള പരീക്ഷണ ശാലയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here