എനിക്ക് അദ്ദേഹത്തെയൊന്ന് കണ്ടാൽ മതി! റൊണാൾഡോയെ കാണാൻ 13,000 കിലോമീറ്റര്‍ സൈക്കിൾ ചവിട്ടിയെത്തി ആരാധകൻ

cristiano ronaldo

അടുത്തിടെയായി സെലിബ്രിറ്റി ഫാൻ ബോയ് മൊമന്റുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞാൽ  പിന്നെ അതിലും വലിയ ഒരു സന്തോഷകരമായ നിമിഷം ജീവിതത്തിൽ വേറെ ഉണ്ടാകില്ലെന്നാണ് പലരും പറയുന്നത്. അത്തരമൊരു ഫാൻ ബോയ് മോമെന്റിന്റെ ത്രില്ലിലാണ് ചൈനീസ് സ്വദേശിയായ ഗോങ്. ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിട്ട് കാണണം എന്ന യുവാവിന്റെ ആഗ്രഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഈ കൂടിക്കാഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. 13,000 കിലോമീറ്ററോളം സൈക്കിൾ സഞ്ചരിച്ചാണ് ഗോങ് റൊണാൾഡോയെ കാണാനെത്തിയതെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

ALSO READ; ഇന്നലത്തെ ചോറ് ബാക്കിയുണ്ടോ? എങ്കിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ!

ഏകദേശം ഏഴുമാസത്തോളം സൈക്കിളില്‍ സഞ്ചരിച്ചാണ് യുവാവ് റൊണാൾ ഡോയെ കാണാനെത്തിയത്.മാര്‍ച്ച് 18 നാണ് യോങ് യാത്ര പുറപ്പെട്ടത്. ഗോങ്ങിന്റെ യാത്ര മനസിലാക്കിയ അല്‍ നസര്‍ ഫുട്‍ബോൾ ക്ലബ്ബ് അധികൃതര്‍ റൊണാൾഡോയെ കാണാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. റൊണാൾഡോയ്‌ക്കൊപ്പം ചിത്രം എടുത്തതിന്റെയും ഓട്ടോഗ്രാഫ് വാങ്ങിയതിന്റെയും ത്രില്ലിലാണ് യോങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News