ജർമ്മനിയിൽ പ്രിയം ചൈനീസ് വാഹനങ്ങൾക്ക്; ഞെട്ടലോടെ പ്രമുഖ ബ്രാൻഡുകൾ

Chinese Cars popular in Germany
ബിഎംഡബ്ല്യു ഉൾപ്പെടെ ലോകത്തിലെ മുൻനിര ഐക്കണിക്ക് ആഡംബര കാർ നിർമ്മാതാക്കളുടെ മണ്ണാണ് ‍ജർമ്മനി. പ്രമുഖ ബ്രാൻഡുകളെ ഞെട്ടിക്കുന്ന സർവ്വേ ഫലമാണിപ്പോൾ ചർച്ചയാകുന്നത്.  ബജറ്റ് കാർ വിഭാഗത്തിലും പ്രീമിയം കാറുകളിലും ജർമ്മൻ വാഹനവിപണിക്ക് പ്രിയം ചൈനീസ് നിർമ്മിത കാറുകളാണെന്നാണ്  സർവ്വേ.  ട്രാൻസ്‌പോർട്ട് അസോസിയേഷനായ ഓൾജെമിനർ ഡ്യൂറ്റ്സർ ഓട്ടോമൊബൈൽ ക്ലബ്ബ് (Allgemeiner Deutscher Automobil-Club (ADAC) എന്ന ജർമ്മനിയിലെ ഏറ്റവും വലിയ ട്രാൻസ്‌പോർട്ട് അസോസിയേഷനാണ് സർവ്വേ നടത്തിയത്.
60 ശതമാനം ജർമ്മൻകാരും ചൈനീസ് ഓട്ടോമൊബൈൽ കമ്പനികളിൽ നിന്നാണ് കാറുകൾ വാങ്ങാൻ താത്പര്യപ്പെടുന്നതെന്നാണ് സർവ്വേ പറയുന്നത്. 30 നും 39 നും ഇടയിൽ പ്രായമുള്ള ജർമ്മൻകാരിൽ 74 ശതമാനവും, 18 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 72 ശതമാനവും ചൈനീസ് നിർമ്മിത കാറുകൾ വാങ്ങാൻ തയ്യാറാണെന്നും സർവ്വേയിൽ പറയുന്നു. സമ്പൂർണ ഇലക്ട്രിക് കാർ വാങ്ങാൻ താത്പര്യപ്പെടുന്നവരിൽ 80 ശതമാനവും ചൈനീസ് ഇലക്ട്രോണിക്ക് കാറുകളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. ജർമ്മൻ വിപണിയിൽ ചൈനീസ് നിർമ്മിത കാറുകളുടെ ആവശ്യം വർദ്ധിക്കുകയാണെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് ഹൈ-എൻഡ് കാറുകളോട് ഒരു ക്രേസ് ജർമ്മനിയിലുണ്ടെന്നും, ഏത് സെ​ഗ്മന്റിൽപ്പെടുന്ന കാറുകളാണെങ്കിലും ചൈനീസ് നിർമ്മിത വാഹനങ്ങളിലേക്കാണ് ജർമ്മൻകാർ ആകർഷിക്കപ്പെടുന്നതെന്നാണ് സർവ്വേ പറയുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News