ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്സ് അഥവാ സെക്കന്റില്‍ 1200 ജിബി ഡാറ്റ വരെ ഇതിന് നല്‍കാനാകുമെന്നാണ് കമ്പനികൾ പറയുന്നത്.
ALSO READ:ഫിഫ ലോകകപ്പ് യോഗ്യത; വിജയത്തുടക്കവുമായി ഇന്ത്യ
സിന്‍ഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബെയ്ജിങ്, വുഹാന്‍, ഗാങ്‌ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് നെറ്റ്‌വര്‍ക്ക് പ്രവർത്തിക്കുക. 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നെറ്റ്‌വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ സെക്കന്റില്‍ 1.2 ടെറാബിറ്റ് ഡാറ്റ വരെ കൈമാറ്റം ചെയ്യാനാകും.
ALSO READ:ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്
ചൈനയുടെ ഫ്യൂച്ചര്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ബീജിംഗ്-വുഹാന്‍-ഗ്വാങ്ഷൗ നെറ്റ്‌വര്‍ക്ക്. വിദഗ്‌ധർ പറയുന്നതനുസരിച്ച് ഇതിലും വേഗതയേറിയ ഇന്റര്‍നെറ്റ് ഒരുക്കാനുള്ള പുതിയ സാങ്കേതികവിദ്യ കൂടിയാണ് ഇതിലൂടെ ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here