ചാര്‍ജ് ചെയ്യേണ്ടത് ഒരേയൊരു തവണ; 50 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കണ്ട, പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ വിശേഷം

ദിനംതോറും സ്മാര്‍ട്ട് ഫോണുകളുടെ പുതുപുത്തന്‍ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഫോണുകളുടെ ചിപ്പ്‌സെറ്റുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഓരോ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും മത്സരമാണ്. പക്ഷേ ബാറ്ററിയുടെ കാര്യത്തില്‍ മാത്രം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. നൂറു ശതമാനം ചാര്‍ജ് ചെയ്താലും ഒരു ദിവസം മാത്രമാണ് ബാറ്ററി ചാര്‍ജ് നില്‍ക്കുക എന്നത് ഒരു പോരായ്മയായി തുടരുമ്പോഴാണ് ഫാസ്റ്റ് ചാര്‍ജ് ഓപ്പഷനുകളുമായി പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറങ്ങിയത്.

ALSO READ:  കോഴിക്കോട് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

ഒരു ലക്ഷത്തിലധികം രൂപ മുടക്കി വാങ്ങുന്ന ഫോണ്‍ ആണെങ്കിലും ബാറ്ററി ലൈഫ് എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നിരാശയാണ്. എന്നാല്‍ ഈ വിഷമം ഇനി അധികനാള്‍ ഉണ്ടാകില്ലെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ചൈനയിലെ ഒരു കമ്പനിയാണ് ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ന്യൂക്ലിയര്‍ ബാറ്ററി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയാണ് ചൈന ആസ്ഥാനമായുള്ള ബീറ്റാവോള്‍ട്ട് ടെക്‌നോളജി എന്ന കമ്പനി. അമ്പത് വര്‍ഷം വരെ നിലനില്‍ക്കാന്‍ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററിയാണ് കമ്പനി വികസിപ്പിക്കുന്നത്. പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി, അതൊരുതവണ ചാര്‍ജ് ചെയ്താല്‍ പിന്നെ അമ്പത് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യുകയേ വേണ്ടാ എന്നര്‍ത്ഥം.

ALSO READ:  ‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, കാഴ്ച പരിധി പൂജ്യമായെന്ന് വിലയിരുത്തൽ; എന്ന് തീരും ഈ ദുരിതം?

വിന്‍ഫ്യൂച്ചര്‍ റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പേസ് മേക്കറുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയര്‍ ബാറ്ററികളിലും ബീറ്റാവോള്‍ട്ട് ഉപയോഗിക്കുക എന്നാണ്. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങള്‍ക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News