കാമുകിക്ക് വേണ്ടി പിഞ്ചുമക്കളെ നിലത്തെറിഞ്ഞു കൊന്നു; യുവതിയുടെയും കാമുകന്റെയും വധശിക്ഷ നടപ്പാക്കി ചൈന

ചൈനയില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും നിലത്തെറിഞ്ഞ് കൊന്ന പിതാവിന്റെയും യുവതിയുടെയും വധശിക്ഷ നടപ്പാക്കി ചൈന. ഷാങ്ങ് ബോ എന്ന യുവാവിനും കാമുകി യെ ചെങ്ങ്പിന്നിനുമാണ് ശിക്ഷ നടപ്പാക്കിയത്.

ALSO READ: 2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല

കാമുകിക്കൊപ്പം ജീവിക്കാന്‍ രണ്ടുവയസുള്ള മകളെയും ഒരു വയസുള്ള മകനെയുമാണ് പിതാവായ ഷാങ്ങ് ബോ പതിനഞ്ചാം നിലയില്‍ നിന്നും നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയത്. കാമുകിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു കൊലപാതകം. 2020ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ ഭാര്യയിലുണ്ടായ കുട്ടികള്‍ തങ്ങളുടെ ജീവിതത്തിന് ശല്യമാകുമെന്ന് പറഞ്ഞാണ് യുവതി കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

ALSO READ: യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 21കിലോ കഞ്ചാവ് കണ്ടെത്തി

താന്‍ ഉറങ്ങുന്ന സമയം കുട്ടികള്‍ താഴെ വീണെന്നായിരുന്നു ആദ്യം ഷാങ്ങ് ബോ പൊലീസിന് നല്‍കിയ മൊഴി. 2020ല്‍ ആദ്യ ഭാര്യ ചെന്‍മെയിലിനുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ചെന്‍ വിവാഹിതനായിരുന്നെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും മറച്ചുവച്ചാണ് പുതിയ ബന്ധം ആരംഭിച്ചത്. അന്വേഷണത്തില്‍ സത്യം പുറത്തുവന്നതോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റവാളികളുടെ ശരീരത്തില്‍ മാരക വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു സുപ്രീം കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News