ഒരു ചൈനീസ് വിഡിയോഗ്രാഫർ മൗണ്ട് എവറസ്റ്റിന്റെ ആകാശ ദൃശ്യം പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ആദ്യമായാണ് ഇത്രയും മനോഹരമായ മൗണ്ട് എവറസ്റ്റിന്റെ ആകാശ ദൃശ്യം പകർത്തുന്നത്. ഡ്രോൺ നിർമ്മാതാക്കളായ DJI-യും 8KRAW- യും സഹകരിച്ചാണ് കണ്ണിന് കുളിർമയേകുന്ന ദൃശ്യം പകർത്തിയിരിക്കുന്നത്.
5,300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐക്കണിക് ബേസ് ക്യാമ്പിൽ നിന്നാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. അവിടെ നിന്ന്, ഡ്രോൺ 6,000 മീറ്ററിലെ ആദ്യത്തെ ക്യാമ്പ്സൈറ്റിലേക്കുള്ള കയറ്റം ഒപ്പിയെടുക്കുകയും, പിന്നീട് കുംബു ഐസ്ഫാളിൻ്റെയും ചുറ്റുമുള്ള ഹിമാനികളുടെ അതിമനോഹരമായ കാഴ്ചകൾ പകർത്തുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഈ വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹിമാലയത്തിലെ മഹലംഗൂര്‍ വിഭാഗത്തില്‍ സമുദ്രനിരപ്പിൽ നിന്ന് 8,848 മീറ്റർ ഉയരത്തിലാണ് എവറസ്‌റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ലോത്‌സെ 8,516 മീറ്റർ (27,940 അടി), നപ്ത്സെ, 7,855 മീ (25,771 അടി), ചാങ്ത്സെ, 7,580 മീ (24,870 അടി) എന്നിവയാണ് പര്‍വ്വതനിരയിലെ അയല്‍കൊടുമുടികള്‍.
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായതുകൊണ്ട് തന്നെ പര്യവേക്ഷണം നടത്താനായി പര്‍വതാരോഹകരെ ആകര്‍ഷിക്കുന്നിടം കൂടിയാണ് ഇത്. കൊടുമുടി കയറാനായി പർവതാരോഹകരെ സഹായിക്കുന്നത് രണ്ട് റൂട്ടുകളാണ്. ഇതില്‍ ആദ്യത്തേത് നേപ്പാളിലെ തെക്ക് കിഴക്ക് നിന്നാണ്, മറ്റൊന്ന് ടിബറ്റിൽ വടക്ക് നിന്നും. നേപ്പാളിലൂടെയുള്ള യാത്രയാണ് എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രയില്‍ ഏവര്‍ക്കും പ്രിയം.
Chinese drone maker @DJIGlobal shared a breathtaking video of its DJI Mavic 3 Pro flying over Mount Everest on Weibo yesterday. The drone ascended 3,500 meters from the base camp to the summit of the highest mountain in the world. pic.twitter.com/Iwyoe45DtS
— Yicai 第一财经 (@yicaichina) July 10, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here