വൈറല്‍ ഡ്രിങ്കിംഗ് ചലഞ്ച്; അമിതമായി മദ്യപിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു

വൈറല്‍ ചലഞ്ചിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു. ചൈനയിലാണ് സംഭവം. വൈറല്‍ ഡ്രിങ്കിംഗ് ചലഞ്ചില്‍ അമിതമായി മദ്യപിച്ച സോങ് യുവാന്‍ ഹോങ് ഗേ (27) ആണ് മരിച്ചത്. ജൂണ്‍ രണ്ടിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

Also read- ‘ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ’; ക്ഷേത്ര പരിസരത്ത് നടി കൃതിയെ ചുംബിച്ച് ആദിപുരുഷ് സംവിധായകന്‍; വ്യാപക വിമര്‍ശനം

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മേയ് പതിനാറിന് സമാന സംഭവത്തില്‍ 34 കാരനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വാങ് മൗഫെങ് മരിച്ചിരുന്നു. ലൈവ് സ്ട്രീം കഴിഞ്ഞ് പന്ത്രണ്ട് മണിക്കൂറിന് ശേഷം വാങിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

കടം വീട്ടുന്നതിനായി ലൈവ് സ്ട്രീമിംഗിലൂടെ അമിതമായി പണം സമ്പാദിക്കാന്‍ ഹോങ് ശ്രമിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഹോങിന്റെ അക്കൗണ്ട് നിലവില്‍ ബാന്‍ ചെയ്തിരിക്കുകയാണെന്നും ഭാര്യ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News