ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിന് ജോലിയിൽ നിന്ന് പുറത്താക്കി; നിയമയുദ്ധം നടത്തി ചൈനക്കാരൻ നേടിയെടുത്തത് 41 ലക്ഷം രൂപ

sleep during duty

എക്സ്ട്രാ അവറിൽ വൈകി ജോലി ചെയ്യുന്നതിനിടെ ഉറങ്ങി പോയതിന് കമ്പനി പുറത്താക്കിയ തൊഴിലാളി നിയമ പോരാട്ടത്തിലൂടെ നഷ്ടപരിഹാരമായി നേടിയെടുത്തത് 41 ലക്ഷം രൂപ. ജിയാങ്‌സു പ്രവിശ്യയിലെ തായ്‌സിംഗിലുള്ള ഒരു കെമിക്കൽ കമ്പനിയിൽ ഡിപ്പാർട്ട്‌മെന്‍റ് മാനേജരായി 20 വർഷത്തിലേറെയായി ജോലി ചെയ്ത ഷാങ് വെയെയാണ് കമ്പനി പിരിച്ചു വിട്ടത് . വൈകിയുള്ള ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയത് സിസിടിവിയിൽ പതിയുകയായിരുന്നു.

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം, കമ്പനിയുടെ എച്ച്ആർ ഡിപ്പാർട്ട്‌മെന്‍റ് നോട്ടീസ് ഇട്ട് പുറത്താക്കുകയായിരുന്നു. ഓൺലൈൻ വ‍ഴിയുള്ള അന്വേഷണത്തിൽ എത്രനേരം ഉറങ്ങിയെന്ന എച്ച്ആർ സ്റ്റാഫിന്‍റെ ചോദ്യത്തിന് ഏകദേശം ഒരു മണിക്കൂറോളം എന്ന് ഷാങ് മറുപടി കൊടുത്തിരുന്നു. തൊഴിലാളി യൂണിയനുമായി കൂടിയാലോചിച്ച ശേഷമായിരുന്നു, കമ്പനിയുടെ കർശനമായ സീറോ ടോളറൻസ് അച്ചടക്ക നയത്തിന്‍റെ ലംഘനമാണ് ഷാങ്ങിന്‍റെ പെരുമാറ്റമെന്ന് അവകാശപ്പെട്ട് കമ്പനി ഔപചാരികമായി അദ്ദേഹത്തെ പിരിച്ചുവിട്ടത്.

ALSO READ; ഷാഹി മസ്ജിദ് സര്‍വേ: ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രമെന്ന് അഖിലേഷ് യാദവ്

‘മി. ഷാങ്, ജോലിയിൽ ഉറങ്ങിയ നിങ്ങളുടെ പെരുമാറ്റം കമ്പനിയുടെ സീറോ ടോളറൻസ് അച്ചടക്ക നയത്തിന്‍റെ ഗുരുതരമായ ലംഘനമാണ്. തൽഫലമായി, യൂണിയന്‍റെ അംഗീകാരത്തോടെ, നിങ്ങളും കമ്പനിയും തമ്മിലുള്ള എല്ലാ തൊഴിൽ ബന്ധങ്ങളും അവസാനിപ്പിച്ച് നിങ്ങളുടെ ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ചു’ എന്ന നോട്ടീസാണ് കമ്പനി അദ്ദേഹത്തിനയച്ചത്. ഇതോടെയാണ് അദ്ദേഹം തന്‍റെ പിരിച്ചുവിടൽ അന്യായമാണെന്ന് അവകാശപ്പെട്ട് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. റെഗുലേറ്ററി ലംഘനങ്ങൾക്കുള്ള കരാറുകൾ അവസാനിപ്പിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെങ്കിലും, കമ്പനിക്ക് കാര്യമായ നഷ്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്ത പക്ഷം കടുത്ത നടപടികളുടെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ALSO READ; യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

24 വർഷത്തെ ജോലിക്കിടെ ആദ്യമായാണ് ഷാങ് ഉറങ്ങി പോയതെന്നും, അത് കമ്പനിക്ക് ഒരു തരത്തിലുള്ള നഷ്ടവും വരുത്തിയിട്ടില്ലെന്നും നിരീക്ഷിച്ച ജഡ്ജി, രണ്ട് ദശാബ്ദക്കാലത്തെ മികച്ച സേവനം, പ്രമോഷനുകൾ, ശമ്പള വർദ്ധനവ് എന്നിവയ്‌ക്ക് ശേഷം, ഒരൊറ്റ കരാർ ലംഘനത്തിന്‍റെ പേരിൽ അദ്ദേഹത്തെ പുറത്താക്കുന്നത് അന്യായവും യുക്തിരഹിതവുമാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ടിന് 41.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് കോടതി ഉത്തരവിടുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News