ദിവസവും യാത്ര ചെയ്യുന്നത് 320 കി.മീ; 31 കാരന്റെ ഈ യാത്ര പ്രണയത്തിനുവേണ്ടി

ഭാര്യമാരോട് സ്‌നേഹം പ്രകടിപ്പിക്കാനും അവരോടപ്പം സമയം ചിലവഴിക്കാനും പലവഴികളും ഭര്‍ത്താക്കന്‍മാര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ അതിശയിപ്പിക്കുന്ന ഭാര്യ സ്‌നേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്.ഭാര്യയോടൊപ്പം സമയം ചെലവിടാന്‍ മാത്രം മുപ്പത്തിയൊന്നുകാരന്‍ ഒരു ദിവസം യാത്ര ചെയ്യുന്നത് 320 കിലോമീറ്റര്‍.സംഭവം ചൈനയിലാണ്.

ALSO READ:

വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകളുടെ വീഡിയോകള്‍ ദോയിന്‍ എന്ന ചൈനീസ് ടിക്ടോക് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചതോടെയാണ് ലിന്‍ ഷു എന്ന യുവാവിന്റെ ‘ഭാര്യാസ്നേഹം’വാര്‍ത്തയായത്.ഏഴ് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ ഇക്കൊല്ലം മേയിലാണ് ലിന്നും ഭാര്യയും വിവാഹിതരായത്. ഭാര്യയുടെ നാട്ടില്‍ത്തന്നെ ദമ്പതിമാര്‍ ഒരു ഫ്ളാറ്റും വാങ്ങി. ഇവിടെയാണ് ഇവര്‍ താമസിക്കുന്നത്.

ALSO READ: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു

രാവിലെ അഞ്ച് മണിക്ക് ഉണരുന്ന ലിന്‍ ഷാന്‍ദോങ് വീട്ടില്‍നിന്ന് 5.20 ന് യാത്രതിരിക്കും. റെയില്‍വേ സ്റ്റേഷനിലേക്ക് 30 മിനിറ്റ് യാത്ര 6.15 ന്റെ ട്രെയിനാണ് ലക്ഷ്യം.ട്രെയിനിറങ്ങി വീണ്ടും 15 മിനിറ്റ് യാത്ര ചെയ്ത് ഓഫീസിലേക്ക്.പ്രവിശ്യയിലെ വെയ്ഫാങ്ങിലുള്ള വീട്ടില്‍നിന്ന് ക്വിങ്ദാവോയിലെ ഓഫീസിലെത്താന്‍ മണിക്കൂറുകളാണ് യാത്ര ചെയ്യുന്നത്.ഓഫീസും വീടും തമ്മില്‍ 160 കിലോമീറ്ററാണ് ദൂരം.ഒമ്പത് മണിക്ക് ജോലിയാരംഭിക്കുന്നതിന് കാന്റീനില്‍നിന്ന് പ്രാതല്‍ കഴിക്കുമെന്ന് വീഡിയോയിലൂടെ ലിന്‍ പറയുന്നു.

ALSO READ:സഞ്ജുവിനെ ഉൾപ്പടെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ല: ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമർശനവുമായി ഹർഭജൻ സിംഗ്

ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതുണ്ടോ എന്നാണ് ലിന്നിനോട് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്.
പ്രണയത്തിനുവേണ്ടിയുള്ള യാത്രയായതിനാല്‍ തനിക്കതില്‍ യാതൊരു അസൗകര്യവുമില്ലെന്നാണ് ലിന്നിന്റെ മറുപടി.

ALSO READ: സഞ്ജുവിനെ ഉൾപ്പടെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ല: ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമർശനവുമായി ഹർഭജൻ സിംഗ്

ജോലിസ്ഥലത്ത് നിന്ന് ഒരു മണിക്കൂര്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള സ്ഥലത്ത് ഒരു ഫ്ളാറ്റ് ലിന്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിലും ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദിവസവും പോയിവരുന്നതെന്നും മികച്ച യാത്രാസൗകര്യം ലഭ്യമായതിനാല്‍ യാത്ര ഒരു ദുരിതമായി അനുഭവപ്പെടാറില്ലെന്നും ലിന്‍ പറയുന്നു.
ലിന്നിന്റെ കഷ്ടപ്പാടോര്‍ത്ത് ലിന്നിന്റെ ഭാര്യ ക്വിങ്ദാവോയില്‍ ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട്.ലിന്നിന്റെ പോസ്റ്റുകളോട് നിരവധിപേരാണ് പ്രതികരിച്ചത്. ആറ് മണിക്കൂര്‍ യാത്ര ചെയ്യുന്ന ലിന്നിന്റെ ഭാര്യയോടുള്ള സ്നേഹത്തെ നിരവധി പേര്‍ അഭിനന്ദിച്ചും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration