ജോലി സമയത്തിന്റെ ഭൂരിഭാഗവും ടോയ്‌ലറ്റില്‍ ചെലവഴിച്ച യുവാവിനെ കമ്പനി പുറത്താക്കി. ചൈനയിലാണ് സംഭവം. എട്ട് മണിക്കൂര്‍ ജോലിക്കിടെ ആറ് മണിക്കൂറോളമാണ് ഇയാള്‍ ടോയ്‌ലറ്റില്‍ ചിലവിട്ടിരുന്നത്. 2006 ഏപ്രിലിലാണ് ഇയാള്‍ കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കുന്നത്.
എന്നാല്‍ 2014 ഡിസംബറില്‍ ഇയാള്‍ പൈല്‍സ് രോഗത്തിന് ചികിത്സ തേടിയതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നത് ഒഴിവാക്കാന്‍ പറ്റാതെ ആകുകയായിരുന്നു. 2015 മുതല്‍ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ ടോയ്‌ലറ്റിലാണ് ചിലവഴിച്ചിരുന്നതെന്നാണ് കോടതിയിലെത്തിയ കേസില്‍ പറയുന്നത്.
ഓരോ ഷിഫ്റ്റിലും രണ്ടോ മൂന്നോ തവണയെങ്കിലും ഇയാള്‍ ടോയ്‌ലറ്റില്‍ പോകുമായിരുന്നു. ഓരോ തവണ ടോയ്‌ലറ്റില്‍ പോകുന്നതും 47 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമേറിയതായിരുന്നു. ജോലിയിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇയാളെ പുറത്താക്കിയത്. ഒടുവില്‍ കമ്പനി പുറത്താക്കിയതോടെ നിയമസഹായം തേടിയെങ്കിലും തൊഴിലുടമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധിയും.
ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് തനിക്ക് നിരന്തരം ടോയ്‌ലറ്റില്‍ പോകേണ്ടിവന്നിരുന്നതെന്നും പിരിച്ചുവിട്ട നടപടി നിയമപരമായി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പക്ഷെ, കോടതിയില്‍ നിന്നും ഇയാള്‍ക്ക് പിന്തുണയൊന്നും ലഭിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here