റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗ്. ചൈന എന്നും റഷ്യയുടെ നല്ല പങ്കാളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
വ്യാഴാഴ്ചയാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പുടിന്‍ ചൈനയില്‍ എത്തിയത്. ഉക്രൈയ്ന്‍, ഏഷ്യ, ഊര്‍ജ്ജം, വ്യാപാരം എന്നിവയെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഷീയുമായി നടത്താനാണ് പുടിന്റെ ചൈനീസ് സന്ദര്‍ശനം.
ബീജിംഗിന്റെ ഗ്രേറ്റ് ഹാള്‍ ഒഫ് ദ പീപ്പിളില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ചൈന – റഷ്യ ബന്ധം ശക്തമായ അടിത്തട്ടില്‍ വാര്‍ത്തെടുത്തതാണെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും പുടിനും അഭിപ്രായപ്പെട്ടു.
ALSO READ: കെജ്‌രിവാളിന്റെ വസതിയില്‍ അതിക്രമം നേരിട്ട സംഭവം; പരാതി നല്‍കി സ്വാതി മലിവാള്‍
വീണ്ടും പ്രസിഡന്റായി അധികാരമേറ്റത്തിന് ശേഷം ചൈനയിലേക്കാണ് തന്റെ ആദ്യ വിദേശസന്ദര്‍ശനം നടത്താന്‍ പുടിന്‍ തീരുമാനിച്ചത്. 2030വരെയെങ്കിലും റഷ്യ ഭരിക്കുക പുടിന്‍ തന്നെയായിരിക്കും. തന്റെ മുന്‍ഗണകളും ഷീയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ദൃഡതയും ലോകത്തിന് മുന്നില്‍ ഒന്നുകൂടി വ്യക്തമാക്കി നല്‍കുകയാണ് പുടിന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here