രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച് ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കാനഡ. സ്വകാര്യതയും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ ചൈനീസ് മെസ്സേജിങ് ആപ്പുകളായ വിചാറ്റും റഷ്യൻ ആന്റി വയറസ് കാസ്പെർസ്കിയുമാണ് നിരോധിച്ചത്.
ഇതിനെതിരെ വിചാറ്റും കാസ്പെർസ്കിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഉടൻ തന്നെ സർക്കാർ ഉപകരണങ്ങളിൽ നിന്ന് ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകളുടെ സ്യൂട്ട് നീക്കം ചെയ്യുമെന്നും ഭാവിയിൽ അവ ഡൌൺലോഡ് ചെയ്യുന്നതിൽ നിന്നും അവരെ തടയുമെന്നും ചീഫ് ഇൻഫർമേഷൻ ഓഫീസറുടെ പ്രസ്താവനയിൽ പറയുന്നു.
ചൈനയിൽ തന്നെ വികസിപ്പിച്ച ഒരു ആപ്പാണ് വിചാറ്റ്. ശേഖരിക്കുന്ന ടാറ്റ ചൈനയിൽ തന്നെയാണ് സംഭരിച്ചുവയ്ക്കുന്നത് എന്ന കാരണം ഉന്നയിച്ചാണ് കാനഡയുടെ തീരുമാനം. അതേസമയം വിചാറ്റിന് പ്രത്യേക സ്വകാര്യ നയങ്ങളാണുള്ളതെന്നും ടാറ്റ ചൈനക്ക് പുറത്താണ് സംഭരിക്കുന്നതെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കൾക്ക് ഇഡി നോട്ടീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here