ഹമ്മേ ! എന്തോരം ഇന്ത്യക്കാരാണ്; കാനഡയിലെ ഇന്ത്യക്കാരെ കണ്ട് അമ്പരന്ന് ചൈനീസ് യുവതി; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കാനഡയിലുള്ള ഇന്ത്യക്കാരെ കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോ ആണ്. ഡ്രൈവിംഗ് ലൈസന്‍സ് തീയറി ടെസ്റ്റിനായി ഒരു ലൊക്കേഷനില്‍ എത്തിയപ്പോഴാണ് അവിടെയുള്ള ഇന്ത്യക്കാരെ കണ്ട് യുവതി ഞെട്ടിയത്.

എത്ര ഇന്ത്യക്കാരാണ് കാനഡയിലുള്ളത് എന്ന് അമ്പരപ്പോടെയാണ് യുവതി വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Also Read : ‘ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ട്, ഉപദ്രവം കൂടി വന്നപ്പോള്‍, അത് മകളെ ബാധിച്ചു തുടങ്ങിയപ്പോള്‍ ആ വീട്ടില്‍ നിന്ന് ഓടിയതാണ്’; ബാലയ്‌ക്കെതിരെ അമൃത

വിമര്‍ശിച്ചും അനുകൂലിച്ചും നിരധി പേരാണ് വീഡിയോയ്‌ക്കെതിരെ പ്രതികരിക്കുന്നത്. ‘കാനഡയുടെ വൈവിധ്യമാണ് രാജ്യത്തെ മഹത്തരമാക്കുന്നത്, അത് യൂറോപ്യന്മാരായാലും ഏഷ്യക്കാരായാലും മറ്റുള്ളവരായാലും, അതാണ് കാനഡയുടെ സൗന്ദര്യം – ഒരാള്‍ കുറിച്ചു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News