എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചില്ല; മത്സരിച്ച് വിജയിച്ചത് ചൈനീസ് യുവതി, ലഭിച്ച സമ്മാനമിത്!

സ്വസ്ഥമായി ഉത്കണ്ഠയില്ലാതെ ഇരിക്കണം. എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാനും പറ്റില്ല. ഈ മത്സരത്തില്‍ വിജയിച്ചിരിക്കുകയാണ് ഒരു ചൈനീസ് വനിത. വിജയിക്ക് ലഭിച്ചത് സാധാരണ സമ്മാനമൊന്നുമല്ല പതിനായിരം യുവാനാണ്. അതായത് ഏകദേശം 1, 16000 രൂപ.

ഇക്കഴിഞ്ഞ നവംബര്‍ 29ന് ചോംസിംഗ് മുന്‍സിപ്പാലിറ്റിയിലാണ് മത്സരം നടന്നത്. നൂറ് അപേക്ഷകരില്‍ നിന്നും പത്തു പേരെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രത്യേകം രൂപ കല്‍പന ചെയത കിടക്കയിലാണ് ഇവര്‍ എട്ടു മണിക്കൂര്‍ ചെലവഴിക്കേണ്ടത്. പക്ഷേ മൊബൈല്‍ ഫോണോ, ഐപാഡോ, ലാപ്‌ടോപ്പോ ഉപയോഗിക്കാന്‍ കഴിയില്ല. അടങ്ങിയൊതുങ്ങിയിരിക്കണമെന്ന് മാത്രം.

ALSO READ: നെടുമങ്ങാട്ടെ ഐടിഐ വിദ്യാർത്ഥിനിയുടെ മരണം: പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയിൽ

ജിമു ന്യൂസ് എന്ന മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് ഇങ്ങനെയാണ്. നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. പരിപാടിക്ക് മുമ്പ് ഇവരുടെ ഫോണ്‍ സംഘാടകര്‍ക്ക് നല്‍കണം. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കാന്‍ പഴയ മോഡല്‍ മൊബൈലൊരെണ്ണം മാത്രം ഇവര്‍ക്ക് നല്‍കി. ഇതില്‍ നിന്നും ബന്ധുക്കളെ മാത്രമേ വിളിക്കാനും സാധിക്കു. കൂടുതല്‍ സമയം ബെഡില്‍ തന്നെ കഴിയണം. അഞ്ചു മിനിറ്റ് സമയം ടൊയിലറ്റില്‍ പോകാനും നല്‍കും.

മത്സരാര്‍ത്ഥികളുടെ മാനസികമായുള്ള കരുത്ത് അളകാന്‍ സംഘാടകര്‍ അവരുടെ ഉറക്കം, ഉത്കണ്ഠയുടെ നില എന്നിവ പരിശോധിക്കാന്‍ റിസ്റ്റ് സ്ട്രാപ്പ് ധരിപ്പിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ കൂടുതല്‍ വായിച്ചും വെറുതെയിരുന്നുമാണ് സമയം ചെലവഴിച്ചത്. ഇവര്‍ക്കായി ഭക്ഷണവും മറ്റ് പാനീയങ്ങളും ഏര്‍പ്പാടാക്കിയിരുന്നു.

ALSO READ: ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐഎഫ്എഫ്കെ ഫേവറൈറ്റ്‌സ് പാക്കേജ്

ഫിസിക്കല്‍ പ്രവര്‍ത്തനങ്ങളെക്കാള്‍ മാനസികമായുള്ള ശേഷി പരിശോധിച്ച മത്സരത്തില്‍ നൂറില്‍ 88.99 പോയിന്റ് നേടിയ ഡോംഗ് എന്ന് സര്‍നെയിമുള്ള സ്ത്രീയാണ് വിജയിച്ചത്. ദീര്‍ഘനേരം ഇവര്‍ ഉറങ്ങാതെ കുറേയധികം സമയം ബെഡില്‍ തന്നെ സമയം ചെലവഴിച്ച ഇവര്‍ക്കാണ് ഏറ്റവും ചെറിയ അളവില്‍ ഉത്കണ്ഠ നില രേഖപ്പെടുത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News