ലക്ഷ്വറി ഷോപ്പ് സ്റ്റാഫിനോട് ചൈനീസ് യുവതിയുടെ ‘മധുര പ്രതികാരം’ വൈറല്‍

ലൂയി വടോണ്‍ സ്റ്റോറിലെ സ്റ്റാഫൂകളുടെ അപമര്യാദയോടുള്ള പെരുമാറ്റത്തിന് ഒരു ചൈനീസ് യുവതി നടത്തിയ മധുര പ്രതികാരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഷോപ്പില്‍ കയറി കണ്ണില്‍ കണ്ട വസ്ത്രങ്ങളെല്ലാം തെരഞ്ഞെടുക്കുകയും ട്രയല്‍ റൂമില്‍ കയറി ഇവയെല്ലാം ഇട്ടുനോക്കുകയും ചെയ്ത അവര്‍, ക്യാഷ് കൗണ്ടറിലെത്തിയപ്പോഴാണ് ട്വിസ്റ്റ് സംഭവിച്ചത്…

ALSO READ: ‘സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്, തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല’: മന്ത്രി വീണാ ജോർജ്

ഇനി രണ്ടുമാസം പിന്നിലേക്കൊന്നു പോകാം…

ഇതേ ഷോപ്പില്‍ രണ്ട് മാസം മുമ്പ് ഇതേ സ്ത്രീ വന്നിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന സ്റ്റാഫിന്റെ ഇടപെടല്‍ വളരെ മോശമായിരുന്നു. ഷോപ്പിലെത്തിയ ലേറ്റസ്റ്റ് കളക്ഷനുകള്‍ സ്വന്തമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇവര്‍ക്ക് കാലഹരണപ്പെട്ട വസ്ത്രങ്ങളാണ് അവിടെയുള്ള സ്റ്റാഫ് കാട്ടി കൊടുത്തത്. വിലപിടിപ്പുള്ള ഹേമീസ് ബാഗ് അടക്കം ധരിച്ചെത്തിയ യുവതി വെറുതെ സമയം മെനക്കെടുത്താന്‍ എത്തിയതല്ലെന്ന് സ്റ്റാഫിന് കണ്ടാല്‍ മനസിലാകും. 2.5 ലക്ഷം മുതല്‍ നാലു ലക്ഷം ഏറ്റവും കുറഞ്ഞ വില വരുന്നതാണ് ഈ ബാഗുകള്‍. എന്നിട്ടും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നതോടെയാണ് ഇതേ ഷോപ്പിലെ സ്റ്റാഫുകള്‍ക്ക് ചെറിയൊരു പണി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്.

മോശം അനുഭവത്തെ തുടര്‍ന്ന് കമ്പനിയില്‍ നേരിട്ട് പരാതിപ്പെടാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ലൂയി വടോണ്‍ ആസ്ഥാനത്തും പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് സ്വന്തം നിലയില്‍ തന്നെ ഒരു പ്രതികാരത്തിന് അവര്‍ തീരുമാനിച്ചത്.

ALSO READ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ ആക്രമണ ഭീഷണി മൂലമെന്ന് അധികൃതർ

തുടര്‍ന്ന് തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനൊപ്പം ഒരു പദ്ധതി തയ്യാറാക്കിയാണ് അവര്‍ വീണ്ടും ഷോപ്പിലെത്തിയത്. ആറുലക്ഷം യുവാന്‍ വില വരുന്ന ഒരു ബാഗുമായാണ് യുവതി ഈ ഷോപ്പിലെത്തിയത്. വസ്ത്രങ്ങള്‍ വാങ്ങി ക്യാഷ് കൗണ്ടറിലെത്തിയ യുവതി ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം കൗണ്ടറില്‍ നല്‍കി. ചില്ലറയായാണ് അവര്‍ പണം കൗണ്ടറില്‍ നല്‍കിയത്. ഇത് എണ്ണി തിട്ടപ്പെടുത്താന്‍ ഏകദേശം രണ്ടു മണിക്കൂറോളമാണ് ഷോപ്പിലെ സ്റ്റാഫുകള്‍ക്ക് വേണ്ടി വന്നത്. എന്നാല്‍ അവസാന നിമിഷം സാധനങ്ങള്‍ വാങ്ങിക്കാതെ അവിടം വിടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News