കർഷക ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നവലിബറൽ നയങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുകയാണെന്നും ഈ സമരമുന്നേറ്റങ്ങളിൽ അണിചേരേണ്ടതിന്റെ ആവശ്യകതയും കർഷക ദിനം ഉയർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചിന്തകൾ പങ്കുവെക്കാനും ഈ ചിങ്ങം ഒന്ന് അവസരമൊരുക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരത: 51 അംഗ സിബിഐ സംഘം അന്വേഷിക്കും
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇന്ന് ചിങ്ങം ഒന്ന്. സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വർഷാരംഭം. കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചിന്തകൾ പങ്കുവെക്കാനും ഈ ചിങ്ങം ഒന്ന് അവസരമൊരുക്കുന്നു.
കർഷക ദിനമായും നമ്മളീ ദിവസം ആചരിക്കുന്നു. നമ്മുടെ കാർഷിക രംഗവും കർഷകരും വലിയ പ്രതിസന്ധികൾ നേരിടുകയാണ്. കർഷക ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നവലിബറൽ നയങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുകയാണ്. ഈ സമരമുന്നേറ്റങ്ങളിൽ അണിചേരേണ്ടതിന്റെ ആവശ്യകതയും കർഷക ദിനം ഉയർത്തുന്നുണ്ട്.
ALSO READ: ഇന്ന് ലാൻഡർ മോഡ്യൂൾ വേർപെടും, ചന്ദ്രയാന്‍ 3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു
ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ കാർഷിക രംഗത്തെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഈ ഇടപെടലുകളെ കൂടുതൽ പേരിലേക്കെത്തിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകൾ പങ്കുവെക്കേണ്ട സന്ദർഭമാണിത്. ആയർത്ഥത്തിൽ കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ഈ ചിങ്ങം ഒന്ന് ഊർജം പകരട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here