അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ഇപ്പോഴും വിശ്രമില്ലാതെ ഒരുകൂട്ടര്‍

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ചിന്നക്കനാലിലെ ആര്‍ആര്‍ടി ടീമിനും വാച്ചര്‍മാര്‍ക്കും ഇപ്പോഴും വിശ്രമമില്ല. അരിക്കൊമ്പന്‍ മലയിറങ്ങിയെങ്കിലും മറ്റ് കാട്ടാനകള്‍ പ്രദേശത്ത് തുടരുമ്പോള്‍ ഉറക്കമില്ലാതെ പ്രതിരോധം തുടരുകയാണ് ഇവര്‍.

കാട്ടാന അക്രമണത്തില്‍ ശക്തിവേല്‍ എന്ന വനം വകുപ്പ് വാച്ചര്‍ മരണപ്പെട്ടതിന് ശേഷം ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിന്നക്കനാലില്‍ സ്‌പെഷ്യല്‍ ആര്‍ആര്‍ടിക്ക് രൂപം നല്‍കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പ്രത്യേക വാഹനം അടക്കമുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുങ്ങി.

ഫോറസ്റ്റ് സെക്ഷന് കീഴില്‍ വരുന്ന പ്രദേശത്തെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും കാട്ടാന നിരീക്ഷണം ഈ വാച്ചര്‍മാരുടെ ചുമതലയാണ്. രൂപം നല്‍കിയത് മുതല്‍ ഇന്നുവരെ വീട്ടില്‍ പോകാനോ വിശ്രമിക്കാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍ ദൗത്യ സംഘത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ഇവര്‍ക്കുള്ളത്.

ദൗത്യം കഴിഞ്ഞ് മറ്റെല്ലാവരും മടങ്ങിയപ്പോഴും ഇവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. മറ്റു കാട്ടാനക്കൂട്ടങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തുടരുന്നതാണ് ഇതിനു കാരണം. ഇന്നലെയും ചക്കക്കൊമ്പന്റെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമങ്ങള്‍ ഉണ്ടായി. തുടര്‍ച്ചയായി കാട് ഇറങ്ങുന്ന കൊമ്പന്‍മാരില്‍ നിന്ന് പ്രദേശവാസികള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ ഇവര്‍ രാപ്പകല്‍ ഇല്ലാതെ അധ്വാനിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News