ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ, കേസിൽ 16-ാം പ്രതി

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ. കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ 16-ാം പ്രതി ആണ് കുഴൽനാടൻ.

ALSO READ: മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം; ബാരാമതിയിൽ പണം വിതരണവും ഭീഷണിയും

ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. എഫ് ഐ ആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.കഴിഞ്ഞ ദിവസം വൈകിട്ടാണ് എഫ്.ആർ രജിസ്റ്റർ ചെയ്തത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ആയിരുന്ന ഷാജി ആണ് ഒന്നാംപ്രതി.

ALSO READ: പാലക്കാട് കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News