ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ സീറോ ബൾബ് എന്ന കവിതാസമാഹാരത്തിന്
ലഭിച്ചു.കവി നീലേശ്വരം സദാശിവൻ,നിലമേൽ എൻ.എസ്.എസ് കോളേജ് മലയാളവിഭാഗം മേധാവിയും കവിയുമായ ഡോ.മുരളീധരൻ നായർ, കവികളായ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ഹെൻറി ജോൺ കല്ലട, മാദ്ധ്യമ പ്രവർത്തകൻ
പട്ടത്താനം സുനിൽ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് അരിയല്ലൂർ സ്വദേശിയായ ശ്രീജിത്ത് എഴുത്തുകാരൻ, പ്രഭാഷകൻ,ചിത്രകാരൻഎന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ദൃശ്യ-ശ്രാവ്യ-നവ മാദ്ധ്യമങ്ങളിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്.സമീപ കവിതയുടെ ഭാവുകത്വത്തിൽ ഗൗരവപൂർവ്വം ഇടപെട്ട ഒഒട്ടനവധി കവിതകൾ പ്രസിദ്ധീകരിച്ച ‘നമ്മുടെ മുറ്റം’ ലിറ്റിൽ മാഗസിന്റെ എഡിറ്ററായിരുന്നു.പുസ്തക പ്രസാധന,വിതരണം സംരംഭമായ ഫ്രീഡം ബുക്സിൽ ജോലി ചെയ്യുന്നു.
ALSO READ; മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
‘സെക്കിൾ ചവിട്ടുന്ന പെൺകുട്ടി’,’സെക്കൻഡ് ഷോ’, ‘പല കാല കവിതകൾ’,മാസാമാറിച്ചെടിയുടെ ഇലകൾ’,’എർളാടൻ’,’സീറോ ബൾബ്’,’ഒരു സുഗന്ധം വാലാട്ടുന്നു’എന്നീ കവിതാ സമാഹാരങ്ങളും സമദ് ഏലപ്പ ഇ൦ഗ്‌ളീഷിലേക്ക് മൊഴിമാറ്റിയ ‘വൺ ഹൺഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂർ’
എന്ന കാവ്യ സമാഹാരവുംപ്രസിദ്ധീകരിട്ടുണ്ട്.
‘അവതാരം’ എന്ന സ്വന്തം കവിതയെ ആധാരമാക്കിയുള്ള ഹ്രസ്വചിത്രത്തിന്റെ തിരക്കഥാ രചന നിർവഹിച്ചു.എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയായ പലർമ സാംസ്കാരിക വേദിയുടെ സംസ്ഥാന സെക്രട്ടറിയാണ്.
ആശാൻ പുരസ്കാരം,വൈലോപ്പിള്ളി പുരസ്‌കാരം,സുകുമാർ അഴീക്കോട് സാംസ്കാരിക അക്കാദമിയുടെ തത്ത്വമസി പുരസ്‌കാരം,പ്രഥമ കേരള സാഹിത്യ പുരസ്‌കാരം,സഹൃദയവേദി പി.ടി ലാസർ സ്മാരക കവിതാ പുരസ്കാരം,കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം, സഹൃദയ വേദി, പി.ടി ലാസർ സ്മാരക കവിതാ പുരസ്‌കാരം, അബ്ദു റഹ്മാൻ പുറ്റെക്കാട് സ്മാരക പുരസ്‌കാരം,ഒ.വി വിജയൻ സ്മാരക സമിതിയുടെ ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി കവിതാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. കവിതാ രചനാ,പാരായണ മത്സരങ്ങളുടെ സംസ്ഥാനതല വിധികർത്താവായും പരിശീലകനായും പോവുന്നു.
മഹാകവി പാലായുടെ കൈയ്യൊപ്പ് പതിച്ച ഫലകവും 25000 രൂപ വിലയുള്ള എണ്ണച്ഛായാചിത്രവും മൊമെന്റോയും അടങ്ങുന്ന അവാർഡ്
കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടന്ന സചിന്തയുടെ വാർഷിക സമ്മേളനത്തിൽ വച്ച് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും കവിയുമായ കൊല്ലം മധുവാണ് പുരസ്‌കാരം സമ്മാനിച്ചത്.കവി ഹരിശങ്കരൻ അശോകൻ, അഞ്ജന മധു,
പ്രസിഡന്റ് അലിസ്റ്റർ ജോസ് വിൽസൺ, ജനറൽ സെക്രട്ടറി വൈശാഖ് പി.സുധാകർ, ഡയറക്ടർ പ്രിൻസ് കല്ലട എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here