ചിന്ത രവീന്ദ്രൻ പുരസ്ക്കാരം മാധ്യമപ്രവർത്തകൻ പി. സായ്‌നാഥിന്

ചലച്ചിത്ര –സാംസ്‌കാരിക പ്രവർത്തകൻ ചിന്ത രവീന്ദ്രന്റെ സ്‌മരണാർഥമുള്ള പുരസ്‌കാരത്തിന്‌ മാധ്യമപ്രവർത്തകൻ പി. സായ്‌നാഥിനെ തെരഞ്ഞെടുത്തു. സച്ചിദാനന്ദൻ, എം പി സുരേന്ദ്രൻ, കെ സി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്‌ സായ്‌നാഥിനെ തെരഞ്ഞെടുത്തത്‌. ജൂലൈ എട്ടിന്‌ കോഴിക്കോട്‌ കെ.പി. കേശവമേനോൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന അനുസ്‌മരണയോഗത്തിൽ ഇന്ത്യയിലെ ആംനെസ്‌റ്റി ഇന്റർനാഷണൽ ചെയർമാൻ ആകാർ പട്ടേൽ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ ചിന്തരവി ഫൗണ്ടേഷൻ ട്രസ്‌റ്റ്‌ ചെയർമാൻ എൻ.എസ്. മാധവനും സെക്രട്ടറി എൻ.കെ. രവീന്ദ്രനും അറിയിച്ചു. 50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

also read; ‘രാഷ്ട്രീയ-മത നേതൃത്വങ്ങളുമായി ആലോചിച്ച് സമവായമുണ്ടാക്കണം’; ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് ആംആദ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News