ഇന്ത്യക്ക് ചരിത്രനേട്ടം; ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിൻ്റൺ കിരീടം സ്വന്തമാക്കി ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യം

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സഖ്യം. ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് എന്ന ചരിത്രനേട്ടമാണ്. ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്മാരായ മലേഷ്യയുടെ ആരോൺ ചിയ- സോ വൂയ് യിക് സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ കിരീട നേട്ടം. 21-17,21-18 എന്ന സ്‌കോറിനാണ് ഫൈനലിലെ ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യം വിജയകിരീടം ചൂടിയത്.

Also Read: ഉത്തർപ്രദേശിൽ മുസ്ലീം യുവാവിന് ക്രൂരമർദനം ; നിർബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു

ഇന്തോനേഷ്യ ഓപ്പൺ സെമിഫൈനലിൽ കൊറിയൻ താരങ്ങളായ കാംഗ് മിൻ ഹ്യൂക്ക്, സിയോ സിയോംഗ് ജേ എന്നിവരെ 17-21, 21-19, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News