ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’ വന്‍ പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍

ചിരഞ്ജീവി പ്രധാന വേഷത്തില്‍ എത്തിയ അജിത്തിന്റെ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭോലാ ശങ്കര്‍ എന്ന ചിത്രം വന്‍ പരാജമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത ദിവസങ്ങള്‍ മുതല്‍ ചിത്രത്തിന് വലിയ രീതിയിലുള്ള ട്രോളുകള്‍ ലഭിച്ചിരുന്നു.

സ്വതന്ത്രദിന അവധിക്ക് ശേഷം ചിത്രം വിതരണം ഏറ്റെടുത്തവരുടെ നഷ്ടത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. 101 കോടി ബജറ്റില്‍ ഒരുങ്ങിയ ഭോലാ ശങ്കറിന് വിതരണക്കാര്‍ മുടക്കിയത് 76 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഷെയര്‍ 20 കോടിക്ക് മുകളില്‍ വരില്ലെന്നും തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ നേരിടുന്നത് 60 കോടിയുടെ നഷ്ടമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അജിത്ത് നായകനായ തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തിയത്. ചിത്രത്തിന്റെ കലാസംവിധായകന്‍ എ എസ് പ്രകാശ് ആണ്.

‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് മാര്‍ത്താണ്ഡ് കെ വെങ്കടേഷു ചിത്രം നിര്‍മിക്കുന്നത് രമബ്രഹ്‌മം സുങ്കരയുമാണ്. ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ തമന്നയാണ് ചിരഞ്ജീവിയുടെ നായികയായെത്തിയത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലും എത്തിയപ്പോള്‍ വന്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലസും ചിത്രം വന്‍ പരാജയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News