പിറന്നാള്‍ നിറവില്‍ ചിരഞ്ജീവി; താരത്തിന്റെ സമ്പാദ്യവും ഞെട്ടിക്കുന്ന കാര്‍ കളക്ഷനുകളും ഇങ്ങനെ

chiranjeevi

മലയാളികളുള്‍പ്പെടെയുള്ള സിനമ ആരാധകര്‍ നെഞ്ചിലേറ്റിയ തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി. ഇന്ന് താരം തന്റെ 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വിവിധ ഭാഷകളില്‍ നിന്നുമുള്ള നിരവധി താരങ്ങളും ആരാധകരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്.

1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നര്‍സാപൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1977-ല്‍ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെവെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്. 1978-ല്‍ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷങ്ങളില്‍ 60-ഓളം സിനിമയില്‍ അഭിനയിച്ചു.

എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് 1987-ല്‍ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു.

സഹോദരന്‍ പവന്‍ കല്യാണ്‍, മകന്‍ രാം ചരണ്‍, മരുമകന്‍ അല്ലു അര്‍ജുന്‍ എന്നിവരുള്‍പ്പെടെ 11 അഭിനേതാക്കള്‍ ഉള്ള ‘മെഗാ ഫാമിലി’ കുടുംബമാണ് താരത്തിന്റേത്. ചിരഞ്ജീവിയുടെ സമ്പാദ്യവും നമ്മളൊക്കെ കരുതുന്നതിനും മേലെയാണ്.

Also Read : ‘വിജയക്കൊടി പാറി’; തമിഴക വെട്രി കഴകം പതാക പുറത്തിറക്കി വിജയ്

200 മില്യണ്‍ ഡോളര്‍ (1650 കോടി രൂപ) ആണ് ചിരഞ്ജീവിയുടെ സമ്പാദ്യം. പ്രധാനമായും സിനിമകളിലൂടെയും ബ്രാന്‍ഡ് അംഗീകാരങ്ങളിലൂടെയും മറ്റ് നിക്ഷേപങ്ങളിലൂടെയുമാണ് നടന്റെ വരുമാന സ്രോതസ്സ്. ഇതുകൂടാതെ, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഒരു ആഡംബര മാന്‍ഷനും അദ്ദേഹത്തിനുണ്ട്.

അഭിനയ രംഗത്തും രാഷ്ട്രീയത്തിലും മാത്രമല്ല താരത്തിന് പ്രിയം. ആഡംബര കാളുകളും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. ചിരഞ്ജീവിയുടെ ഗാരേജില്‍ 11 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഫാന്റം, 90 ലക്ഷം രൂപ വിലമതിക്കുന്ന തേഡ് ജനറേഷന്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ , 1.50 കോടി രൂപ വില വരുന്ന പുതിയ ഫോര്‍ത്ത് ജനറേഷന്‍ മോഡല്‍, ഒരു കോടി രൂപ വിലയുള്ള ഒരു റേഞ്ച് റോവറും സ്ഥാനം പിടിച്ചിട്ടുണ്ട്.

2.75 കോടി രൂപയുടെ റേഞ്ച് റോവറും ടൊയോട്ട വെല്‍ഫയറും താരത്തിന്റെ കൈവശമുണ്ട്. ടൊയോട്ടയുടെ രജിസ്‌ട്രേഷന്‍ നമ്പറിന് മാത്രം 5 ലക്ഷം രൂപയാണ് താരം ചിലവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News