ഇത്തരത്തിലുള്ള കമന്റുകൾ കലാകാരൻമാർക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചവും വെറുപ്പുമുളവാക്കുന്നത്; തൃഷയ്‌ക്കൊപ്പം ചിരഞ്ജീവിയും

തമിഴ് നടൻ മസൂർ അലി ഖാൻ തൃഷയ്ക്കെതിരെ നടത്തിയ വിവാദ പ്രസ്‌താവനയിൽ പ്രതികരിച്ച് ചിരഞ്ജീവി. ഈ വിഷയത്തിൽ താൻ തൃഷയ്‌ക്കൊപ്പമാണെന്ന് ചിരഞ്ജീവി പറഞ്ഞു. ഇത് ഒരു കലാകാരനെ മാത്രം ബാധിക്കുന്നതല്ലെന്നും, ഏതൊരു സ്‍ത്രീക്കും പെൺകുട്ടിക്കും അരോചകവും വെറുപ്പും ഉളവാക്കുന്നതാണെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ചിരഞ്ജീവി പ്രതികരിച്ചു.

ALSO READ: ക്യാമ്പസ് സിനിമ താള്‍; പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു

‘തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അപലപനീയമായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കമന്റുകൾ ഒരു കലാകാരൻ മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കുമാണെങ്കിലും അരോചവും വെറുപ്പുളവാക്കുന്നതുമാണ്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ശക്തമായ വാക്കുകളിൽ തന്നെ മറുപടി പറയണം. ഇത്തരം പ്രസ്താവനയിലൂടെ ദുർഗന്ധം വമിപ്പിക്കുകയാണ്. ഞാൻ തൃഷയുടെ കൂടെ നിൽക്കുന്നു, ഇത്തരത്തിലുള്ള കമന്റുകൾക്ക് വരുന്ന എല്ലാ സ്ത്രീകൾക്കൊപ്പവുമാണ്’, ചിരഞ്ജീവി എക്‌സിൽ കുറിച്ചത്.

My attention was drawn to some reprehensible comments made by actor Mansoor Ali Khan about Trisha.

The comments are distasteful and disgusting not just for an Artiste but for any woman or girl. These comments must be condemned in the strongest words. They reek of perversion.

— Chiranjeevi Konidela (@KChiruTweets)

ALSO READ: ‘ഫാഷന്‍ മമ്മൂക്കയെ പിന്തുടരുമ്പോള്‍..!’ സോഷ്യല്‍മീഡിയയില്‍ വൈറലായി പുതിയ ചിത്രം

അതേസമയം, അടുത്തിടെ നൽകിയ വാർത്ത സമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. മറ്റൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തിൽ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലായെന്നും, 150 പടത്തിൽ താൻ ചെയ്ത റേപ് സീനുകൾ ലിയോയിൽ ഇല്ലായെന്നുമായിരുന്നു മസൂർ അലി ഖാന്റെ പ്രസ്താവന. ഇതിനെതിരെ തെന്നിന്ത്യയിലെ പല നടീ നടന്മാരും, സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News