ചിരഞ്ജീവിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ, ഒരാഴ്ചത്തെ വിശ്രമത്തിന് നിർദേശം

തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. വിദേശത്ത് ചിത്രീകരണത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് വേദന അനുഭവപ്പെടുകയും സർജറി നടത്തുകയുമായിരുന്നു. ഡൽഹിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാകും തിരിച്ച് ഹൈദരാബാദിലേക്ക് മടങ്ങുക.

ALSO READ: അനുമതിയില്ലാതെ ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിച്ചു; ഇറാനില്‍ സംവിധായകന് തടവുശിക്ഷ

ചിരഞ്ജീവിക്ക് കാലിന് വിദേശത്തെ ചിത്രീകരണത്തിനിടെ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു എന്ന് ഭോലാ ശങ്കർ സിനിമയുടെ പ്രമോഷനിടെ നടി തമന്ന പറഞ്ഞിരുന്നു. അതേസമയം തിയേറ്ററിൽ എത്തിയ ഭോല ശങ്കറിന് കനത്ത പരാജയമാണ് ഏറ്റിരിക്കുന്നത്. റിപോർട്ടുകൾ പ്രകാരം സിനിമ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News