പ്രശസ്ത നോവലിസ്റ്റ് ചിയുങ് യാവോയെ മരിച്ച നിലയിൽ കണ്ടെത്തി

CHIUNG YAO

പ്രശസ്ത തായ്‌വാൻ നോവലിസ്റ്റ് ചിയുങ് യാവോയെ മരിച്ച നിലയിൽ കണ്ടെത്തി.ന്യൂ തായ്പേയ് സിറ്റിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് ചിയുങ്ങിനെ കണ്ടെത്തിയത്. 86 വയസായിയുരുന്നു.

പതിനെട്ടാം വയസ്സിൽ എഴുത്ത് തുടങ്ങിയ ചിയുങ് അറുപതോളം നോവലുകൾ എഴുതിയിട്ടുണ്ട്. ഇതിൽ പലതും പിന്നീട് സിനിമകളും ടിവി സീരീസുകളും ആയിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നെ നിലകളിലും അവർ പ്രശസ്തി പിടിച്ചുപറ്റിയിട്ടുണ്ട്.മൈ ഫെയർ പ്രിൻസസ് അടക്കമുള്ള ടിവി ഡ്രാമകൾ വലിയ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.

ALSO READ; ‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ


ചൈനയിലെ ചെൻ ചെയിൽ 1938 ലാണ് ചിയുങ്ങിന്റെ ജനനം. ചിയുങ് യാവോ എന്ന പേരിലാണ് അവർ രചനകൾ പുറത്തിറക്കുന്നത്.അതേസമയം ചിയുങ് കഴിഞ്ഞ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് വൈറൽ ആയിട്ടുണ്ട്. “ഗുഡ്ബൈ പ്രിയപ്പെട്ടവരേ, നിങ്ങളെയൊക്കെ ജീവിതത്തിൽ കണ്ടതിൽ ഞാനേറെ ഭാഗ്യവതിയാണെന്നും സന്തോഷമുണ്ടെന്നും ആയിരുന്നു ചിയുങ്ങിനെ എഫ്ബി പോസ്റ്റ്.അതേസമയം ചിയുങ് ഈ പോസ്റ്റ് ഇട്ടത് ആത്മഹത്യാ ചെയ്യുന്നതിന് മുൻപാണോ എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News