എന്തുകൊണ്ട് അജിത്തിനും സൂര്യക്കുമുള്ളത്ര ആരാധകര്‍ നിങ്ങള്‍ക്കില്ല ? ചോദ്യത്തിന് മരണമാസ് മറുപടിയുമായി വിക്രം

vikram

തമിഴിലെ സൂപ്പര്‍താരങ്ങളായ സൂര്യക്കും അജിത്തിനും ഉള്ളതുപോലെ ആരാധകര്‍ നിങ്ങള്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന് കുറിക്ക്‌കൊള്ളുന്ന മറുപടിയുമായി നടചന്‍ വിക്രം. വ്യാഴാഴ്ച പുറത്തിറങ്ങുന്ന തങ്കലാന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം.

also read : ‘തങ്കലാന്‍’ കേരള മൂവി പ്രമോഷന്‍ റദ്ദാക്കി, പ്രമോഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി നിര്‍മാതാക്കള്‍

ചോദ്യത്തിന് വിക്രം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലവാകുന്നത്.

തന്റെ ആരാധകരെക്കുറിച്ച് നിങ്ങള്‍ക്കറിയില്ലെന്നും അതിനുള്ള തെളിവുകാണണമെങ്കില്‍ തീയേറ്ററിലേക്ക് വരൂ. എല്ലാ സിനിമാ ആരാധകരും തന്റെയും ആരാധകരാണെന്നും വിക്രം പറഞ്ഞു. ടോപ് 3, ടോപ് 4, ടോപ് 5 എന്നിങ്ങനെയുള്ള അളവുകോലൊന്നുമില്ല. ആരാധകര്‍ മാത്രമല്ല, സാധാരണ പ്രേക്ഷകരുമുണ്ട്.

നിങ്ങളെന്തായാലും തിയറ്ററിലേക്ക് വരുമല്ലോ. നിങ്ങളുടെ നമ്പര്‍ എന്റെ അസിസ്റ്റന്റിനെ ഏല്‍പ്പിക്കാന്‍ മറക്കരുത്. ഇതു കഴിഞ്ഞു സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങള്‍ ആ താരങ്ങളോടു ചോദിക്കും. ഒരുപക്ഷേ, ആ ദിവസം നാളെ തന്നെയാകാം– വിക്രം പറഞ്ഞു.

കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി പാ രഞ്ജിത്ത് അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് ‘തങ്കലാന്‍’. സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘തങ്കലാ’ന്റെ പ്രമേയം. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘തങ്കലാന്‍’ തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News