കാശി എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ വിക്രം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശി എന്ന ചിത്രത്തില്‍ കണ്ണ് കാണാത്ത ഒരാളായാണ് ഞാന്‍ അഭിനയിക്കുന്നതെന്നും അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും താരം പറയുന്നു.
Also Read : വന്‍ കുതിപ്പുമായി സ്വര്‍ണവില; സര്‍വകാല റെക്കോര്‍ഡില്‍ നിരക്ക്, 2 ദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ
വിക്രമിന്റെ വാക്കുകള്‍ :
‘ഞാന്‍ കാശി എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അതില്‍ കണ്ണ് കാണാത്ത ഒരാളായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു മലയാള സിനിമയുടെ റീമേക്ക് ആയിരുന്നു കാശി. ആ മലയാള സിനിമയില്‍ കഥാപാത്രത്തിന്റെ കൃഷ്ണമണി കാണുന്നുണ്ട്. എന്നാല്‍ സംവിധായകന്‍ എന്നോട് പറഞ്ഞു, നമ്മുടെ കഥാപത്രത്തിന്റെ കൃഷ്ണമണി കാണിക്കണ്ടായെന്ന്.
എന്നോട് അത് മുകളിലേക്ക് ആക്കി വെക്കാന്‍ പറഞ്ഞു. അത് ശരിക്കും തെറ്റാണ്. ആ സിനിമ ചെയ്യാന്‍ വേണ്ടി മാത്രം ഞാന്‍ അത് ചെയ്യാന്‍ ശ്രമിച്ചുനോക്കി. കണ്ണ് അങ്ങനെ ഹോള്‍ഡ് ചെയ്യാന്‍ എനിക്ക് ഒരു സെക്കന്റ് എടുത്തു, പിന്നെയത് രണ്ടായി അഞ്ചായി ഒരു മിനിറ്റായി. പിന്നെ ഞാന്‍ കണ്ണില്‍ ഗ്ലിസറിനൊക്കെ ആക്കി നോക്കി. എല്ലാം കഴിഞ്ഞ് ഒടുവില്‍ ഞാന്‍ എന്റെ സംവിധായകനെ കണ്ടു.
ഈ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് വീണ്ടും ചോദിച്ചു, ഈ സിനിമ ചെയ്യാന്‍ കഴിയുമോയെന്ന്, ഞാന്‍ അതെയെന്ന് പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. പക്ഷെ അദ്ദേഹം എന്നോട് ചോദിച്ചത്, ഒരു ഷോട്ട് എടുക്കുമ്പോള്‍ നീ എങ്ങോട്ടാണ് നോക്കുകയെന്നാണ്.
കാരണം എനിക്ക് ക്യാമറ കാണാന്‍ പറ്റില്ലായിരുന്നു. ഞാന്‍ പറഞ്ഞു, ഏത് സൈഡിലേക്കാണോ ഞാന്‍ ഇരിക്കുന്നത് ആ ഭാഗത്ത് ക്യാമറ വെച്ചോള്ളൂവെന്ന്. ഷോട്ട് കഴിഞ്ഞ ശേഷം മാത്രമേ ഞാന്‍ എന്റെ കൃഷ്ണമണി താഴോട്ട് ആകുകയുള്ളൂ. ആ ഷോട്ടില്‍ ആരെങ്കിലും എന്തെങ്കിലും തെറ്റിച്ചാല്‍ സീന്‍ മൊത്തം വീണ്ടും എടുക്കേണ്ടി വരും.
ആ സിനിമയ്ക്ക് ശേഷം ഒരു മൂന്ന് മാസത്തോളം എനിക്ക് വായിക്കാനോ ടി.വി കാണാനോയൊന്നും പറ്റില്ലായിരുന്നു. അത് ശരിക്കും എന്റെ ഐ സൈറ്റിനെ ബാധിച്ചിരുന്നു,’വിക്രം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here