‘കെന്നഡി ‘ എന്ന തൻ്റെ യഥാർത്ഥ പേര് ടൈറ്റിലാക്കിയ സിനിമ തന്നെ ആവേശഭരിതനാക്കുന്നു: ചിയാൻ വിക്രം

സംവിധായകൻ അനുരാഗ് കശ്യപിന് മറുപടിയുമായി തമിഴ് ചലച്ചിത്ര നടൻ ചിയാൻ വിക്രം.
തന്റെ ഏറ്റവും പുതിയ ചിത്രമായ കെന്നഡിയിലെ കേന്ദ്രകഥാപാത്രമായി നടൻ വിക്രത്തെയാണ് താൻ മനസിൽ കണ്ടിരുന്നതെന്നും എന്നാൽ അദ്ദേഹത്തെ സമീപിച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും അനുരാഗ് കശ്യപ് അടുത്തിടെ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് കാൻ ചലച്ചിത്രമേളയിലെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇപ്പോൾ അതിൻ്റെ കാരണം വിശദീകരിച്ചിരിക്കുകയാണ് വിക്രം. കാര്യങ്ങൾ അനുരാഗ് പറഞ്ഞത് പോലെ അല്ലെന്ന് വിക്രം പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിൻ്റെ പ്രതികരണം.തന്നെ അനുരാഗിന് ബന്ധപ്പെടാനാകുന്നില്ലെന്ന് ഒരു നടൻ പറഞ്ഞപ്പോൾ താൻ നേരിട്ട് ഫോൺവിളിച്ച് വിശദീകരണം നൽകിയെന്നാണ് വിക്രത്തിൻ്റെ ട്വീറ്റ്.

വിക്രത്തിന് മറുപടിയുമായി അനുരാഗ് കശ്യപ് രംഗത്തെത്തി. വിക്രം തന്നെ വിളിച്ചിരുന്നു. അദ്ദേഹം മറ്റൊരു വാട്സ്ആപ്പ് നമ്പർ ഉപയോഗിക്കുന്നതാണെന്ന് പിന്നീടാണ് മനസ്സിലായത്. തിരക്കഥ വായിക്കാൻ താൽപര്യമുണ്ടെന്ന് പോലും പറഞ്ഞു. എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുൻപായിരുന്നതിനാൽ എല്ലാം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ കെന്നഡി എന്ന പേര് ഉപയോഗിച്ചതിൽ ആദരവോടെ ആശംസകൾ നേർന്നു. അമിതപ്രതികരണത്തിന്റെ ആവശ്യമില്ല. താനും വിക്രവും ഒരുമിച്ച് പ്രവർത്തിക്കാതെ സിനിമാ ജീവിതത്തിൽ നിന്നും വിരമിക്കില്ലെന്ന് കരുതുന്നുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

“പ്രിയ അനുരാഗ്, സോഷ്യൽ മീഡിയയിലെ നമ്മുടെ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കുമായി ഒരു വർഷത്തിനു മുൻപ് നമുക്കിടയിൽ നടന്ന ഒരു സംഭാഷണം ഓർക്കുന്നു. ഈ സിനിമക്ക് വേണ്ടി താങ്കൾ എന്നെ സമീപിക്കാൻ ശ്രമിച്ചെന്നും ഞാൻ പ്രതികരിച്ചിട്ടില്ലെന്നുമാണ് താങ്കൾ കരുതിയിരിക്കുന്നതെന്നും മറ്റൊരു നടനിൽ നിന്നും അറിയാനിടയായപ്പോൾ തന്നെ താങ്കളെ ഫോണിൽ വിളിച്ച് വിശദീകരിക്കുകയുണ്ടായി. ഒരു മെയിലോ സന്ദേശമോ എനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നെ ബന്ധപ്പെടാൻ താങ്കൾ ഉപയോഗിച്ച മെയിൽ ഐഡി ആക്ടീവ് അല്ലെന്നും താങ്കൾ എന്നെ ബന്ധപ്പെടാൻ ഉപയോഗിച്ച ഫോൺ നമ്പർ രണ്ട് വർഷം മുൻപ് മാറ്റിയതാണെന്നും ഞാനപ്പോൾ തന്നെ വിശദമായി പറഞ്ഞു .താങ്കളുടെ കെന്നഡി എന്ന ചിത്രത്തെക്കുറിച്ച് ഞാൻ ആവേശഭരിതനാണെന്നും പറഞ്ഞു. എന്റെ പേര് ടൈറ്റിൽ ആക്കുന്ന ചിത്രം എന്ന നിലയിൽ പ്രത്യേകിച്ചും. നന്മകൾ നേരുന്നു. സ്നേഹത്തോടെ ചിയാൻ വിക്രം എന്ന ‘കെന്നഡി’ എന്നായിരുന്നു വിക്രം ട്വിറ്ററിൽ കുറിച്ചത്. വിക്രത്തിന്റെ യഥാർത്ഥ പേര് കെന്നഡി ജോൺ വിക്ടർ എന്നാണ് അദ്ദേഹം ഇത് വഴി ഓർമ്മപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News