സിംഹത്തെ ടിവിയില്‍ പാത്തിറുക്ക്, കൂട്ടില്‍ പാത്തിറുക്ക്, പടത്തില്‍ പാത്തിറുക്ക്..ചോക്ലേറ്റില്‍ പാത്തിറുക്കാ…? ചോക്ലേറ്റ് ഉപയോഗിച്ച് വമ്പന്‍ സിംഹത്തെ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു പേസ്ട്രി ഷെഫ്.
അമൗരി ഗീഷോ എന്ന പ്രശസ്തനായ പേസ്ട്രി ഷെഫ് ആണ് ചോക്ലേറ്റ് ഉപയോഗിച്ച് വന്‍ സിംഹത്തെ നിര്‍മ്മിച്ചത്.
ALSO READ: എ ഗ്രൂപ്പിന് വഴങ്ങി സതീശനും സുധാകരനും
ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ സിംഹമെന്ന് തോന്നും. ശൗര്യ രൂപം കണ്ട് ആരായാലും ഒന്ന് ഭയക്കുമെങ്കിലും ഉള്ള് മുഴുവന്‍ ചോക്ലേറ്റ് ആയതുകൊണ്ട് പേടിക്കേണ്ടതില്ല. അഞ്ചടി എട്ട് ഇഞ്ച് വലിപ്പമുള്ള ചോക്ലേറ്റ് സിംഹത്തിന് 36 കിലോ ഭാരമുണ്ട്.
ചോക്ലേറ്റ് സിംഹത്തിനെ നിര്‍മ്മിക്കാന്‍ അമൗരിക്ക് വേണ്ടി വന്നത് അഞ്ച് ദിവസമാണ് . ജട രൂപപ്പെടുത്താന്‍ മാത്രം പത്ത് മണിക്കൂര്‍ വേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം ചോക്ലേറ്റ് സിംഹത്തിന്‍റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പല മൃഗങ്ങളെയും അമൗരി ഗീഷോ ചോക്ലേറ്റില്‍ നിര്‍മ്മിക്കാറുണ്ട്. നിരവധി ആരാധകരാണ് അമൗരിയുടെ ശില്‍പങ്ങള്‍ക്കുള്ളത്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here