ചൊക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം. ദേവികുളം തഹസില്‍ദാര്‍ , ബൈസണ്‍വാലി മുന്‍ വില്ലേജ് ഓഫീസര്‍ , ഉടുമ്പന്‍ചോല മുന്‍ താലൂക്ക് സര്‍വേയര്‍ എന്നിവരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.
ഇവരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഉദ്യോഗസ്ഥര്‍ നടത്തിയത് ഗുരുതര ചട്ടലംഘനം എന്ന് കണ്ടെത്തിയിരുന്നു. കളക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടായിരുന്നു. പട്ടയം റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വ്യാജ പട്ടയം എന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് എടുക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കളക്ടറോട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
റവന്യൂഭൂമിയിലാണ് കയ്യേറ്റം നടന്നതെന്നായിരുന്നു ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയിൽ 25 ഏക്കറോളം സ്ഥലം കയ്യേറിയാണ് അനധികൃത നിർമ്മാണത്തിന് തുടക്കമിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here