ദേവികുളം താലൂക്കിലെ ചൊക്രമുടി മലനിരകളിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിർമ്മാണത്തിന് എൻ ഒ സി അനുവദിച്ച സമയത്തെ ദേവികുളം തഹസീദാർ, ഡെപ്യൂട്ടി തഹസീദാർ, ബൈസൺവാലി വില്ലേജ് ഓഫീസർ എന്നിവർക്കാണ് സസ്പെൻഷൻ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ALSO READ; രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ നിസാര കാര്യങ്ങള്‍ ചെയ്ത് നോക്കൂ, മുടി കൊഴിച്ചിലും പൊട്ടലും മാറും!
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി സസ്പെൻഡ് ചെയ്തത്. ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ചൊക്രമുടി മലനിരകളിൽ വീട് നിർമാണത്തിനായി എൻഒസി അനുവദിച്ചതിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ ആർ ബി വിപിൻരാജിനെ കഴിഞ്ഞദിവസം സർവ്വേ ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടുകൂടി ചൊക്രമുടി കയ്യേറ്റ വിഷയത്തിൽ നാല് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് സസ്പെൻഷനിൽ ആയിരിക്കുന്നത്. കൈരളി ന്യൂസാണ് ചൊക്രമുടി കയ്യേറ്റം ആദ്യം ജനങ്ങളിലേക്കും, അധികാരികളുടെ ശ്രദ്ധയിലേക്കും എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here