ചൂരൽമല ദുരന്തം: അവശ്യസാമ്രഗികളുടെ സമാഹരണം കോഴിക്കോട് കളക്ടറിലെ പ്ലാനിങ് ഹാളിൽ ആരംഭിച്ചു

വയനാട്ടിലെ ദുരിതബാധിതർക്കുള്ള അവശ്യസാമ്രഗികളുടെ സമാഹരണം കോഴിക്കോട് കളക്ടറിലെ പ്ലാനിങ് ഹാളിൽ ആരംഭിച്ചു. ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിക്കാൻ തന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോഴിക്കോട് കളക്ടർ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം എന്നും കളക്ടർ വ്യക്തമാക്കി.

ALSO READ: “ഞങ്ങളുടെ വീടൊക്കെ ഒലിച്ചുപോയി, ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു…”: ഉരുൾപൊട്ടലിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ പങ്കുവച്ച് ഒരു അമ്മ

ആവശ്യ വസ്തുക്കളായ കുപ്പിവെള്ളം, ബ്രഡ്, ബിസ്കറ്റ്, ബൺ, റസ്‌ക്‌, ഡയപ്പർ, നാപ്കിൻ, പുതിയ വസ്ത്രങ്ങൾ, പായ, പുതപ്പ്, ബെഡ്ഷീറ്റ്,തോർത്ത് തുടങ്ങിയ അവശ്യ വസ്തുക്കൾ ആണ് കളക്ഷൻ സെന്ററിൽ എത്തിക്കേണ്ടത്. കോഴിക്കോട് കളക്ഷൻ സെന്ററിലെ നമ്പർ 9961762440.

അതേസമയം വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വേണ്ട നടപടി പൊതുവിതരണ വകുപ്പും സപ്ലൈകോയും നടത്തി വരുന്നു. റേഷന്‍കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News