ചൂരല്‍ മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതിനെതിരെ വയനാട്ടില്‍ രൂപപ്പെടുന്നത് വന്‍ പ്രതിഷേധം. സംസ്ഥാന വ്യാപക പിന്തുണയോടെ വീണ്ടും സമരങ്ങളിലേക്ക് നീങ്ങുകയാണ് എല്‍ഡിഎഫ്. സഹായ പ്രഖ്യാപനമുണ്ടാവുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
ALSO READ: കീഴ്‌വഴക്കങ്ങള്‍ മറന്ന് മോദി- താക്കറെ സ്തുതി; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിന്‍ഡേയെ തിരുത്തി ഗവര്‍ണര്‍
സംസ്ഥാന വ്യാപക പ്രതിഷേധവും കടന്ന് കേന്ദ്ര സഹായം ലഭ്യമാവും വരെ സമരങ്ങള്‍ തുടരാനാണ് ഇടത് സംഘടനകളുടെ തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എല്‍ ഡി എഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 17 ന് സമര്‍പ്പിച്ച വിശദ നാശ നഷ്ടങ്ങളെക്കുറിച്ചുള്ള എന്‍ ഡി ആര്‍ എഫ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കണക്കുകളില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 2221കോടിയുടെ കണക്കാക്കിയ നാശനഷ്ടമാണ് സംസ്ഥാനം നല്‍കിയിട്ടുള്ളത്. സ്ഥിര പുനരധിവാസ നടപടികളിലേക്ക് ഊര്‍ജ്ജിതമായി കടക്കുന്ന സംസ്ഥാനത്തിന് ധനസഹായം അനിവര്യമായ ഘട്ടമാണിത്.
ഇത് മുന്‍ നിര്‍ത്തി സമരങ്ങള്‍ ശക്തമാക്കുകയാണ് ഇടത് സംഘടനകള്‍.കേന്ദ്ര അവഗണനയില്‍ ശക്തമായ പ്രതിഷേധത്തിലാണ് ദുരന്തബാധിതരും.ഒട്ടേറെ കഠിന വേദനകള്‍ മറികടന്ന് എത്തിയവരോട് എന്തിന് വീണ്ടും ക്രൂരത എന്നാണ് ഇവരുടെ ചോദ്യം.
ALSO READ:“യോഗി സ്വന്തം ഡിഎന്‍എ പരിശോധിക്കണം”: യുപി മുഖ്യമന്ത്രിക്ക് നേരെ മുന്‍മുഖ്യമന്ത്രി
എല്‍ 3 യില്‍പ്പെട്ട ഗുരുതര സ്വഭാവമുള്ള പ്രകൃതിക്ഷോഭമോ, ദേശീയ ദുരന്തമോ ആയി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.അതേ സമയം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം ഇതുവരെ 17.5 കോടി രൂപ വിനിയോഗിച്ചു. സ്ഥിരപുനരധിവാസ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.കേന്ദ്ര സഹായത്തില്‍ ഇനിയും താമസമുണ്ടായാല്‍ അത് ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here