ചൂരല്‍മല ദുരന്തം: എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ ഉടൻ എത്തിക്കാന്‍ നിർദേശം നൽകി മുഖ്യമന്ത്രി

ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിനാണ് നിർദേശം നൽകിയത്. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

ALSO READ | ചൂരല്‍മല ഉരുള്‍പൊട്ടല്‍; 12 മരണം സ്ഥിരീകരിച്ചു

അതേസമയം, വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. എന്നാല്‍, ഇതിലും അധികം മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. മുണ്ടക്കൈ. ചൂരല്‍മല, അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News