ചൂരല്‍മല ദുരന്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണം 205 ആയി

CM Pinarayi Vijayan

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുന്നുവെന്നും നാട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള വേദനയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പ്രദേശങ്ങളും ഏറെക്കുറെ ഇല്ലാതായി. 144 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. 191 പേരെ കാണ്മാനില്ല. ദുരന്തമേഖലയില്‍ നിന്ന് പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പരമാവധി ചികിത്സ ലഭ്യമാക്കുന്നു. മാറാന്‍ തയ്യാറാകാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നു. 1592 പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷപ്പെടുത്താന്‍ ആയത് ഏകോപിതമായ അതി വിപുലമായ ദൗത്യത്തിന്റെ നേട്ടം.

ALSO READ:  തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി മുഖ്യമന്ത്രിക്ക് കൈമാറി

ഹെലികോപ്റ്ററിന്റെ സഹായത്തോടെ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നു. മന്ത്രിമാരുടെ സംഘം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആകെ മരണം 205 ആയി. ശരീരഭാഗം മാത്രം ലഭിച്ചതില്‍ ഡിഎന്‍എ പരിശോധന തുടരുന്നു.ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കും. ചൂരമലയില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുകയാണ്.

നാളെ പാലം നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് അറിയിച്ചത്. ദുരന്തമേഖലയില്‍ അറിയപ്പെടുന്നത് ഉപയോഗശൂന്യമായി കിടന്ന റേഷന്‍കടകള്‍ അടിയന്തരമായി പുനസ്ഥാപിക്കും. കേന്ദ്ര കാലാവസ്ഥാവ്യത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് എവിടെയും റെഡ് അലര്‍ട്ട് ഇല്ല. 24 മണിക്കൂറില്‍ അതിശക്തമായ മഴ ഉണ്ടാകും എന്നാണ് അറിയിപ്പ്. നാടിനെ പുനര്‍ നിര്‍മിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വവും കടമയുമാണ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന് വിറങ്ങലിച്ച നില്‍ക്കുന്നവരാണ് അധികവും.അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം. സഹായ ഹസ്തവുമായി എല്ലാ മേഖലകളില്‍ നിന്നും സുമനസുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.

ALSO READ: വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുമ്പോള്‍ ! കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍

സിഎംഡിആര്‍ എഫിലേക്ക് എംഎ യൂസഫലി, രവി പിള്ള , കല്യാണരാമന്‍ എന്നിവര്‍ അഞ്ചു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഓഫീസില്‍ വന്ന് കൈമാറി. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സി എം ഡി ആര്‍ എഫിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധനങ്ങളും ശേഖരിക്കുന്നത്.

ദുരിതബാധിതരെ സഹായിക്കാന്‍ എന്ന പേരില്‍ നടക്കുന്ന വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ ഒഴിവാക്കണം.വയനാടിന്് ആവശ്യമുള്ള കാര്യങ്ങള്‍ അവിടെത്തന്നെ സജ്ജീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചവര്‍ അത് നിര്‍ത്തിവയ്ക്കുന്നതാണ് നല്ലത്.

അത് ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുന്നില്ല എന്നുള്ളത് കൊണ്ടാണ് പറയുന്നത്. ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടാല്‍ മാത്രം ഇനി ചെയ്താല്‍ മതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News