ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തത്തിൽപെട്ടവരുടെ വേദനയിൽ പങ്കുചേരുന്നെന്ന് യുഎഇ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ വേദനയിൽ പങ്കുചേരുന്നെന്ന് യുഎഇ. വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ് ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തെയും സർക്കാരിനെയും അനുശോചനം അറിയിച്ചത്. കേരളത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലുംഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.ഒപ്പം കേരളത്തിലുള്ള യുഎഇ പൗരൻമാരോട് ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. ഉയർന്ന പ്രദേശങ്ങൾ, താഴ്വാരങ്ങൾ, വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ 0097180024, 0097180044444 എന്നീ നമ്പറിൽ ബന്ധപ്പെടാനോ ത്വാജുദി സർവീസ് ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

also read: കനത്ത മഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News