പാര്‍ലമെന്റില്‍ ചര്‍ച്ചയായി ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണന്‍, അടിയന്തര പ്രമേയ നോട്ടീസ് നല്‍കി വി ശിവദാസന്‍

ചൂരല്‍മല – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. അതേസമയം ഇതേ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരിക്കുകയാണ് എംപി വി ശിവദാസന്‍. റൂള്‍ 367 പ്രകാരം രാജ്യസഭയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തോടുള്ള കടുത്ത വിവേചനം നീതി നിഷേധമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: മുഖ്യമന്ത്രി-ജമാഅത്തെ ഇസ്ലാമി രഹസ്യകൂടിക്കാഴ്ചയെന്ന് വ്യാജ പ്രചാരണം; ഒരിക്കൽ പൊളിഞ്ഞ പച്ചക്കള്ളം ആവർത്തിക്കാൻ നാണമില്ലേ

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമെടുത്തില്ലേയെന്ന് കേന്ദ്രത്തോട് കോടതി ചോദിക്കുകയും ചെയ്തു.

രണ്ടാഴ്ച്ചക്കകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രc അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ALSO READ: അധിക്ഷേപ പരാമർശം; മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാവുന്നു

വയനാട് മുണ്ടക്കൈ,ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിലെ കേന്ദ്രനിലപാട് സംസ്ഥാനം ചൂണ്ടിക്കാട്ടിയത്. വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രc അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration