വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി വയനാട്ടിലെ ദുരന്ത പ്രദേശങ്ങളിലെ ആളുകൾക്ക് ആവശ്യമായ വസ്തുക്കൾ സമാഹരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഓൺലൈൻ മീറ്റിംഗ് നടത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ഡി ഡി പി,ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്, നഗര സഭ അധ്യക്ഷൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ന്മാർ, പഞ്ചായത്ത് പ്രസിഡന്റ് മ്മാർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദുരന്തബാധിത പ്രദേശത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും, മറ്റു ആവശ്യവസ്തുക്കളും അടുത്ത ദിവസം തന്നെ എത്തിച്ചു കൊടുക്കുന്നതിനുവേണ്ട തീരുമാനം കൈകൊണ്ടു.കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .7560982217 – രാജി പി രാജപ്പൻ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )9446914370 – പി എസ് മോഹനൻ (പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് )9447866161- R തുളസീധരൻ പിള്ള (ബ്ലോക്ക് അസോസിയേഷൻ പ്രസിഡന്റ് )
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here