ഡി. കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ചു; അടിയന്തരമായി നിലത്തിറക്കി

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ച് അപകടം. സംഭവത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

ഹസാക്കോട്ടിന് സമീപമാണ് സംഭവം നടന്നത്. ജക്കുരില്‍ നിന്ന് കോലാറിലേക്കുള്ള യാത്രാമധ്യേ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരുന്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോപ്റ്ററിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നു. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News