ആരും ലേലത്തിലെടുക്കാത്ത ക്രിസ് ജോർദാൻ ഇനി മുംബൈക്കൊപ്പം

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ക്രിസ് ജോർദാൻ ഐപിഎല്ലിൽ ബാക്കിയുള്ള മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരും. പതിനാറാം ഐപിഎല്ലിൽ സീസണിൽ ഒരു ടീമിലും അംഗമായിരുന്നില്ല ജോർദാൻ. ആർക്കെങ്കിലും പകരക്കാരനായിട്ടാണോ താരം മുംബൈ സംഘത്തിൽ ചേരുന്നത് എന്നതിനെ സംബന്ധിച്ച കാര്യങ്ങളും ഇതുവരെ ടീം അധികൃതർ പുറത്ത് വിട്ടിട്ടില്ല. രണ്ട് കോടി അടിസ്ഥാന വില പ്രഖ്യാപിച്ച താരത്തെ ലേലത്തിൽ ആരും എടുത്തിരുന്നില്ല.

റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരു, സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നിവർക്ക് വേണ്ടി കളിച്ച മുൻപരിചയം ജോർദാനുണ്ട്. നിലവിൽ മുംബൈ സംഘത്തിൽ ജോഫ്രെ ആർച്ചർ, തായ് റിച്ചാർഡ്‌സൺ, റിലേ മെറാദി തുടങ്ങിയ വിദേശ ബൗളർമാരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News