അതിക്രമങ്ങൾ തടയാൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ക്രിസ്ത്യൻ സംഘടനകൾ

ക്രിസ്തുമത വിശ്വാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ പാർട്ടി പഖ്യാപിച്ച് പഞ്ചാബിലെ ക്രിസ്ത്യാനികൾ. പെന്തക്കോസ്ത് സഭ മുൻകൈയെടുത്താണ് സംസ്ഥാനത്ത് യുണൈറ്റഡ് പഞ്ചാബ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപവൽക്കരിച്ചത്.
മതപരിവർത്തനത്തിന്റെ പേരിൽ വിശ്വാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയുകയാണ് പാർട്ടിയുടെ ലക്ഷ്യം. മേയ് 10ന് നടക്കുന്ന ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം.

കപൂർത്തലയിലെ ഓപ്പൺ ഡോർ ചർച്ച് നടത്തുന്ന പാസ്റ്റർ ഹർപ്രീത് ഡിയോൾ ഖോജെവാലയുടെ നേതൃത്വത്തിലാണ് പാർട്ടി പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റായി ക്രിസ്ത്യൻ യുണൈറ്റഡ് ഫെഡറേഷൻ പഞ്ചാബ് തലവൻ ആൽബർട്ട് ദുവയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന സംഘടനയായാണ് യുപിപി പ്രവർത്തിക്കുക പെന്തക്കോസ്ത് സഭകൾക്ക് പുറമേ, കത്തോലിക്കർ ഉൾപ്പെടെയുള്ള മറ്റ് സഭകളുടെ പ്രതിനിധികളും പാർട്ടിയിലുണ്ടെന്ന് യുപിപി പ്രഥമ സംസ്ഥാന പ്രസിഡന്റ് ആൽബർട്ട് ദുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

പാർട്ടിയുടെ ജില്ലാ-ബ്ലോക്ക് തല കമ്മിറ്റികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ദുവ പറഞ്ഞു. പാർട്ടിയുടെ രജിസ്ട്രേഷനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയായില്ലെങ്കിൽ പാർട്ടിയുടെ സ്ഥാനാർത്ഥി ജലന്ധർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും ദുവ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News