കാത്തിരുന്നത് സുന്ദര ഗോള്‍ വീഡിയോ, ഫോണ്‍ തെറിപ്പിച്ച് റോണോയുടെ കിക്ക്; മിസ്സായ പെനാല്‍റ്റി വീഡിയോ വൈറല്‍

christiano-ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞ് സ്റ്റേഡിയത്തിലുണ്ടായിരുന്ന കുട്ടിയുടെ ഫോണിൽ പതിച്ചത് ഇൻ്റർനെറ്റിൽ വൈറലായി. ഗോൾവലയ്ക്ക് പിന്നിൽ ഇരുന്ന് സുന്ദരമായ ഗോൾ നിമിഷങ്ങൾ പിടിക്കുകയായിരുന്നു കുട്ടി. പന്ത് പതിച്ച് ഫോൺ തെറിച്ചുപോകുന്നത് വീഡിയോയിൽ കാണാം.

കിംഗ്സ് കപ്പിൽ അൽ നസർ- അൽ താവൂൻ മത്സരത്തിനിടെയായിരുന്നു ഇത്. റൊണാൾഡോ പെനാൽറ്റി പാഴാക്കിയത് കുട്ടിയുടെ ഫോൺ തകർക്കുക മാത്രമല്ല, അൽ നസറിൻ്റെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. സ്റ്റോപ്പേജ് ടൈമിലായിരുന്നു പെനാൽറ്റി.

Read Also: സൂപ്പർ ലീഗ് കേരള ; തൃശൂർ മാജിക്ക് എഫ്സിക്ക് തോൽവിയോടെ മടക്കം

സൗദി അറേബ്യൻ ക്ലബിൽ ചേർന്നതിന് ശേഷം റൊണാൾഡോയ്ക്ക് പ്രധാന ട്രോഫി പോലും നേടാനായിട്ടില്ല. അത് പരിഹരിക്കാനുള്ള വലിയ അവസരമായിരുന്നു കിംഗ്സ് കപ്പ്. കളിയിലുടനീളം നിറംമങ്ങിയ പ്രകടനമായിരുന്നു റൊണാൾഡോയുടെത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration